വാട്സ്ആപ്പ് ചാറ്റ് ഇനി കൂടുതൽ കളറാകും; പുത്തൻ ചാറ്റ് തീമുകളും ഫീച്ചറുകളും അവതരിപ്പിച്ച് വാട്സ്ആപ്

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ് ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ ചാറ്റിംഗ് അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഇനിമുതൽ ചാറ്റുകളിലെ തീം, വാൾപേപ്പർ, ചാറ്റ് ബബിൾ കളർ എന്നിവ മറ്റ് ഉപയോക്താക്കളുമായി സിങ്ക് ചെയ്യാനും പങ്കുവെക്കാനും കഴിയും. മാത്രമല്ല, ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് തരം ചാറ്റ് തീമുകളാണ് കമ്പനി അവതരിപ്പിച്ചത്. ഫീച്ചർ, നേച്ചർ, ലൈവ്, മിനിമൽ, ഡൂഡിൽ, എന്നിവയാണ് പുതിയ ചാറ്റ് തീമുകൾ. ഇതിൽ ലൈവ് വിഭാഗമാണ് ഏറ്റവും മികച്ചത്. നിങ്ങൾ ചാറ്റ് ചെയ്യുമ്പോൾ ബാഗ്രൗണ്ടിൽ ആനിമേഷൻ പ്ലേ ചെയ്യുന്ന വാൾപേപ്പറുകൾ ഈ ഫീച്ചറിൽ ലഭിക്കും.

നേച്ചർ വിഭാഗത്തിൽ പ്രകൃതി ദൃശ്യങ്ങളും ലാന്‍റ്സ്കേപ്പുകളും ഉൾക്കൊള്ളുന്ന വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ കഴിയും. വാട്സ്ആപ്പിലെ സെറ്റിങ്സിൽ പോയി ചാറ്റ് തീം സെറ്റിങ്സിൽ നിങ്ങൾക്കിഷ്ടമുള്ള ഫോട്ടോകൾ നൽകാവുന്നതാണ്. മുമ്പ് ഓരോ ഉപയോക്താവിനും അവരവരുടെ ഫോണിലെ ചാറ്റ് ബാഗ്രൗണ്ട് മാത്രമേ മാറ്റാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന തീമും വാൾപേപ്പറും ചാറ്റിലെ മറുഭാഗത്തുള്ള വ്യക്തിക്കും ഒരുപോലെ കാണാൻ സാധിക്കും.

  • വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സിങ്ക് ഫീച്ചർ ഉപയോഗിക്കാം
  • വാട്‌സ്ആപ്പിന്റെ ഡിഫോൾട്ട് തീമുകൾക്ക് പുറമെ ഫോൺ ഗാലറിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെക്കാൻ കഴിയും
  • തീം എല്ലാവർക്കും കാണാവുന്ന രീതിയിൽ സിങ്ക് ചെയ്യണോ അതോ സ്വന്തം ഫോണിൽ മാത്രം മതിയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം
  • ചാറ്റിൽ ആരെങ്കിലും തീം മാറ്റിയാൽ ആരാണ് മാറ്റം വരുത്തിയത് എന്ന് വ്യക്തമാക്കുന്ന ഒരു സിസ്റ്റം മെസ്സേജ് നിങ്ങൾക്ക് ലഭിക്കും
  • മറ്റൊരാൾ ഷെയർ ചെയ്ത തീം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപയോക്താവിന് അത് മാറ്റി തനിക്കിഷ്ടമുള്ള തീം പിന്നീട് തിരഞ്ഞെടുക്കാനും സാധിക്കും

ഈ ഫീച്ചറിലും വാട്‌സ്ആപ്പിന്റെ പ്രമുഖ സുരക്ഷാ സംവിധാനമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾ പങ്കുവെക്കുന്ന ചിത്രങ്ങളോ തീമുകളോ കാണാൻ വാട്‌സ്ആപ്പിന് സാധിക്കില്ല. ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലായതിനാൽ സാധാരണ ഉപയോക്താക്കൾക്കായി എപ്പോൾ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - whatsapp new update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.