ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ തുറക്കുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ ഉടൻ തുറക്കും. അതിന്റെ ആദ്യ ദൃശ്യം പുറത്തുവിട്ടു.

ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് സ്റ്റോർ തുറക്കുന്നത്. ആദ്യ സ്റ്റോറിന്റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ, എന്നു തുടങ്ങും എന്നതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞദിവസമാണ് തുറക്കുന്ന സ്റ്റോറിന്‍റെ ഒരു ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ പങ്കിട്ടത്.

ഏപ്രിൽ അവസാനത്തോടെ സ്റ്റോർ തുറക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ‘ഹലോ മുംബൈ, ഞങ്ങള്‍ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആപ്പിള്‍ ബി.കെ.സിക്ക് നിങ്ങളുടെ സര്‍ഗാത്മകതയെ എങ്ങോട്ടു കൊണ്ടുപോകാനാകുമെന്നു കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന് വെബ്സൈറ്റിൽ കമ്പനി കുറിച്ചു. കൂടാതെ, സ്റ്റോറിന്‍റെ ലോഗോയില്‍ 'കാലി പീലി' ടാക്‌സി ആര്‍ട്ടും ആലേഖനം ചെയ്തിട്ടുണ്ട്.

സ്റ്റോർ തുറക്കുന്നത് ആഘോഷിക്കാൻ, കമ്പനി ആപ്പിൾ മ്യൂസിക്കിൽ ഒരു പ്രത്യേക പ്ലേ ലിസ്റ്റും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആപ്പിള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ സ്റ്റോർ ഡൽഹിയിൽ തുറക്കും. ന്യൂയോർക്ക്, ദുബൈ, ലണ്ടൻ, ടോക്യോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.

Tags:    
News Summary - India's first Apple store is opening soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.