ടിക്​ ടോക്​ ഉൾപ്പടെ 59 ആപുകളുടെ നിരോധനം സ്ഥിരമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടിക്​ ടോക്​ ഉൾപ്പടെ 59 ചൈനീസ്​ ആപുകളുടെ നിരോധനം സ്ഥിരമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. താൽക്കാലികമായി ആപുകൾക്ക്​ നിരോധനമേർപ്പെടുത്തി ഏഴ്​ മാസം പിന്നിടു​േമ്പാഴാണ്​ നീക്കം. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസ്​ നൽകി ആപുകൾക്ക്​ നിരോധനമേർപ്പെടുത്തിയത്​.

കാരണം കാണിക്കൽ നോട്ടീസിന്​ ആപുകൾ നൽകിയ വിശദീകരണം തൃപ്​തികരമല്ലെന്നാണ്​ ഐ.ടി മന്ത്രാലയം വ്യക്​തമാക്കുന്നത്​. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവയുടെ താൽക്കാലിക നിരോധനം സ്ഥിരമാക്കാനാണ്​ കേന്ദ്രത്തിന്‍റെ നീക്കം. ടിക്​ ടോക്​, ഹലോ, വി ചാറ്റ്​, യു.സി ബ്രൗസർ, യു.സി ന്യൂസ്​, ക്ലബ്​ ഫാക്​ടറി, ബിഗോ, ലൈവ്​, ക്ലാഷ്​ ഓഫ്​ കിങ്​സ്​ തുടങ്ങിയ ആപുകളാണ്​ നിരോധിച്ചത്​.

ഐ.ടി ആക്​ടിലെ 69 എ വകുപ്പ്​ പ്രകാരമായിരുന്നു നിരോധനം. കഴിഞ്ഞ വർഷം സെപ്​റ്റംബർ രണ്ടിന്​ 118 ആപുകളും നവംബറിൽ 43 ആപുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇവയുടെ നിരോധനം സ്ഥിരമാക്കിയിട്ടില്ല. 

Tags:    
News Summary - India to permanently ban 59 Chinese apps, including TikTok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.