'ഞാനൊരു അന്യഗ്രഹ ജീവി'; ഇന്ത്യക്കാരന്‍റെ ചോദ്യത്തിന്​ ഇലോൺ മസ്​കിന്‍റെ മറുപടി​

താനൊരു അന്യഗ്രഹജീവിയാണെന്ന്​ ഇലോൺ മസ്​ക്​. ക്രെഡിറ്റ്​ കാർഡ് പേയ്​മെന്‍റ്​സ്​​ ആപ്പായ ക്രെഡി'ന്‍റെ സ്ഥാപകൻ കുണാൽ ഷായുടെ ചോദ്യത്തിന്​ മറുപടിയായാണ്​ ലോക സമ്പന്നനും ടെസ്​ല ഉടമയുമായ ഇലോൺ മസ്ക്​ വിചിത്രമായ ഉത്തരം നൽകിയത്​.

ഇലോൺ മസ്​ക്​ താരതമ്യേന ചെറിയ പ്രായത്തിൽ 500 ബില്യൺ ഡോളർ മൂല്യമുള്ള നാലിലധികം​ കമ്പനികൾ ഒരേസമയം വിജയകരമായി മുന്നോട്ട്​ കൊണ്ടുപോവുന്നു. ഞാൻ ശരിക്കും മനസിലാക്കാൻ ആഗ്രഹിക്കുന്നത്​... അദ്ദേഹം എങ്ങനെയാണ്​ അത്​ ചെയ്യുന്നത്​..? സാഹചര്യത്തിനനുസരിച്ച്​​ മാറ്റങ്ങൾ​ എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നത്​. സ്വന്തം സ്ഥാപനം അദ്ദേഹം എങ്ങനെയാണ്​ രൂപകൽപ്പന ചെയ്യുന്നത്​..?? - ഇലോൺ മസ്​കിനെ ഡാർക്​ ലോർഡ്​ എന്ന്​ വിശേഷിപ്പിച്ച ഷാ തന്‍റെ ഏല്ലാ ചോദ്യങ്ങൾക്കു ഉത്തരം നൽകണമെന്നും ട്വിറ്ററിൽ കുറിച്ചു.

അതിന്​ മറുപടിയായാണ്​ ഇലോൺ മസ്​ക്​ 'ഞാനൊരു ഏലിയൻ അഥവാ അന്യഗ്രഹ ജീവിയാണെന്ന്'​ പറഞ്ഞത്​. എന്തായാലും മസ്​കിന്‍റെ ഉത്തരം നെറ്റിസൺസ്​ ഏറ്റെടുത്തിട്ടുണ്ട്​. ഇലോൺ മസ്​ക്​ ഏലിയൻ ആണെന്ന്​ തമാശയായും കാര്യമായും ചിലർ ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ബിറ്റ്​കോയിനിൽ വമ്പൻ നിക്ഷേപം നടത്തി അതിന്‍റെ ഓഹരി വില വർധിപ്പിച്ചും ഡോഗ്​ മീം പോസ്റ്റ്​ ചെയ്​ത്​ അതിനെയൊരു പ്രതിഭാസമാക്കി മാറ്റിയും സോഷ്യൽ മീഡിയയിൽ തരംഗമായ ഇലോൺ മസ്​ക്​ പുതിയ അന്യഗ്രഹ ജീവി ട്വീറ്റിലൂടെ അത്​ തുടരുന്ന കാഴ്​ച്ചയാണ്​.


Tags:    
News Summary - I Am an Alien Elon Musks Answer to Indian Bizmans Query

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.