ഇന്ത്യൻ നിർമിത ആപ്പുകൾ ടിക്ടോക്കി​െൻറ 40 ശതമാനം വിപണി വിഹിതവും പിടിച്ചെടുത്തു

ബെംഗളൂരു: ചൈനീസ്​ ഷോർട്ട്​ വിഡിയോ ആപ്പായ ടിക്​ടോക്ക്​ രാജ്യത്ത്​ നിരോധിച്ചത്​ ഇന്ത്യൻ നിർമിത ആപ്പുകൾക്ക്​ അനുകൂലമായി ഭവിച്ചെന്ന്​ റിപ്പോർട്ട്​. ഇൗ വർഷം ജൂണിൽ കേന്ദ്ര സർക്കാർ മറ്റ്​ ചൈനീസ്​ ആപ്പുകൾക്കൊപ്പം ടിക്​ടോക്കിനെയും നിരോധിച്ചിരുന്നു. പിന്നാലെ 'ജോഷ്​' അടക്കമുള്ള ഇന്ത്യൻ ഹൃസ്വ വീഡിയോ ആപ്പുകൾ സജീവമാവുകയും, ഇപ്പോൾ ടിക്​ടോക്കി​െൻറ 40 ശതമാനം വിപണി വിഹിതം പിടിച്ചെടു​ക്കുകയും ചെയ്​തിരിക്കുകയാണ്​.

2018 ജൂണില്‍ ഇന്ത്യയില്‍ ഏകദേശം 85 ദശലക്ഷം ഉപയോക്താക്കള്‍ മാത്രമായിരുന്നു ടിക്​ടോക്കിനുണ്ടായിരുന്നത്​. എന്നാൽ,​ 2020 ജൂണിൽ അത്​ 167 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് എത്തിയിരുന്നു. ഇന്ത്യയില്‍ ഷോർട്ട്​ വിഡിയോ രംഗത്ത്​ ടിക്​ടോക്ക് നിരോധനം വലിയൊരു ശൂന്യതയാണുണ്ടാക്കിയത്​. പിന്നാലെ 170 മില്യൺ വരുന്ന ടിക്​ടോക്​ ഉപയോക്താക്കള്‍ കുറഞ്ഞ ചെലവിലുള്ള അത്തരം വിനോദ ഉപാധികൾക്കായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ, ഇത്​ വലിയ അവസരമായി കണക്കാക്കി ഇന്ത്യൻ കമ്പനികൾ പുതിയ ആപ്ലിക്കേഷനുകളുമായി എത്തി. എംഎക്‌സ് ടകാടക്, റോപോസോ, ചിംഗാരി, മോജ്, മിട്രോണ്‍, ട്രെൽ, ജോഷ്​ തുടങ്ങിയ ആപ്പുകൾ ഇപ്പോൾ പ്ലേസ്​റ്റോറിൽ ലക്ഷക്കണക്കിന്​ ഡൗൺലോഡുകളുമായി മുന്നേറുകയാണ്​.

ബെംഗളൂരു ആസ്ഥാനമായുള്ള മാര്‍ക്കറ്റ് കണ്‍സള്‍ട്ടിങ്​ സ്ഥാപനമായ റെഡ്‌സീര്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ഇതുവരെ ടിക് ടോക്കി​െൻറ 40 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്​. ഉള്ളടക്കത്തി​െൻറ ഗുണനിലവാരവും വിപുലമായ മ്യൂസിക്​, എഫക്​ട്​സ്​ ലൈബ്രറിയടക്കമുള്ള മികച്ച സൗകര്യങ്ങളും നൽകുന്നതിനാൽ, ജോഷ് ആപ്പാണ് രാജ്യത്ത്​ ഏറ്റവും പ്രചാരം നേടുന്നത്​.

ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ദിവസേന പുതിയതും നിലവാരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാല്‍ ഇൗ മേഖല ജനുവരിയോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് റെഡ്‌സീര്‍ സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വളര്‍ച്ച കൈവരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Homegrown apps capture 40% market share of TikTok since ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.