രണ്ടാഴ്ച നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, ഇലോൺ മസ്കിന്റെ കീഴിലുള്ള 'സ്പേസ് എക്സ് എ.ഐ' തങ്ങളുടെ പുതിയ എ.ഐ മോഡലായ 'ഗ്രോക്ക് 4.5' നാളെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ആന്ത്രോപ്പിക്കിന്റെ കരുത്തുറ്റ മോഡലായ ക്ലോഡ് ഓപ്പസ് 4.8-ന് തുല്യമായ പ്രകടനമായിരിക്കും ഗ്രോക്ക് 4.5 കാഴ്ചവെക്കുകയെന്നാണ് മസ്ക് അവകാശപ്പെടുന്നത്. എന്നാൽ ക്ലോഡ് ഓപ്പസിനെപ്പോലെത്തന്നെ ടോക്കണുകളുടെ ഉപയോഗത്തിൽ (Token efficiency) ഗ്രോക്ക് 4.5 എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഷോപ്പിഫൈ, കർസർ തുടങ്ങിയ വമ്പൻ കമ്പനികൾ കോഡിങ്, സങ്കീർണമായ ജോലികൾ, സാമ്പത്തിക വിശകലനം തുടങ്ങിയവക്കായി ക്ലോഡ് ഓപ്പസ് ഉപയോഗിക്കുന്നുണ്ട്. ക്ലോഡ് ഓപ്പസിനെക്കാൾ വേഗതയുള്ളതും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ് ഗ്രോക്ക് 4.5 എന്നാണ് മസ്ക് അവകാശപ്പെടുന്നത്.
അതേസമയം, ഓപ്പൺ എ.ഐ തങ്ങളുടെ ഏറ്റവും ശേഷിയുള്ള പുതിയ മോഡലായ 'ജി.പി.ടി-5.6' (GPT-5.6) പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഇതോടെ പ്രമുഖ എ.ഐ കമ്പനികൾ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.