ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതിക്ക് ലൈസൻസ്; തീരുമാനം ഒരു മാസത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ച് കേന്ദ്രസർക്കാർ. ഒരു മാസത്തിന് ശേഷമാവും കേന്ദ്രസർക്കാർ ഉത്തരവ് നടപ്പിലാക്കുക. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

പുതിയ നിയമം നിലവിൽ വരുന്ന തീയതി സംബന്ധിച്ച് പിന്നീട് അറിയിപ്പുണ്ടാകുമെന്ന് ഡെപ്യൂട്ടി ഐ.ടി മന്ത്രി രാജീവ് ച​ന്ദ്രശേഖർ പ്രതികരിച്ചു. വ്യാഴാഴ്ചയാണ് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലൈസൻസ് വേണമെന്ന നിബന്ധന സർക്കാർ പ്രഖ്യാപിച്ചത്.

ലാ​പ്‌​ടോ​പ്, ടാ​ബ്‌​ലെ​റ്റ്, ഓ​ൾ-​ഇ​ൻ-​വ​ൺ പേ​ഴ്‌​സ​ണ​ൽ ക​മ്പ്യൂ​ട്ട​ർ, അ​ൾ​ട്രാ സ്മോ​ൾ ഫോം ​ഫാ​ക്ട​ർ ക​മ്പ്യൂ​ട്ട​ർ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമായിരുന്നു. നി​യ​ന്ത്ര​ണ​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഇ​നി​മു​ത​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി​യോ ലൈ​സ​ൻ​സോ നേ​ടേ​ണ്ട​തു​ണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. ലൈ​സ​ൻ​സി​നാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Government delays import licence requirement for laptops, tablets by a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.