Image - phonearena
ആപ്പിളിനെ ട്രോളുന്ന പരസ്യവുമായി ടെക് ഭീമൻ ഗൂഗ്ൾ. പിക്സൽ 5എ എന്ന ഗൂഗ്ളിെൻറ പുതിയ മിഡ്റേഞ്ച് സ്മാർട്ട്ഫോണിെൻറ പരസ്യത്തിലാണ് ആപ്പിളിനെ പരോക്ഷമായി കളിയാക്കുന്നത്. പിക്സൽ 5എ സ്മാർട്ട്ഫോണിനേക്കാൾ അതിൽ ഗൂഗ്ൾ ഉൾകൊള്ളിച്ച ഹെഡ്ഫോൺ പോർട്ടാണ് പരസ്യത്തിൽ മുഴച്ചുനിൽക്കുന്നത്. ഐഫോണുകളിൽ ഹെഡ്ഫോൺ ജാക്കുകൾ ഒഴിവാക്കിയതിനുള്ള കൊട്ട് കൂടിയാണ് പുതിയ പരസ്യം. ആപ്പിളിെൻറ ചില പരസ്യങ്ങളുടെ പാരഡിപോലെയാണ് പിക്സൽ 5എ-യുടെ പരസ്യമെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ ലഭിച്ച പരസ്യത്തിന് താഴെ ആപ്പിൾ ഫാൻസ് പ്രതിഷേധവുമായി എത്തി. ഹെഡ്ഫോൺ ജാക്കില്ലാത്തതിന് െഎഫോണുകളെ ട്രോളുന്ന ഗൂഗ്ൾ, വരാനിരിക്കുന്ന പിക്സൽ ഫോണുകളിലെല്ലാം അതുണ്ടാകുമെന്ന് ഉറപ്പുവരുത്തണമെന്ന് അവർ പറഞ്ഞു. ഗൂഗ്ൾ വലിയ പ്രതീക്ഷയോടെ ലോഞ്ച് ചെയ്യുന്ന പിക്സൽ 6 സീരീസ് സ്മാർട്ട്ഫോണിനെ ഉദ്ധരിച്ചായിരുന്നു കമൻറുകൾ. പിക്സൽ 6ൽ ഹെഡ്ഫോൺ ജാക്കുകൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഒക്ടോബർ 28ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പിക്സൽ 6 സീരീസ് ഇതുവരെയുണ്ടായിരുന്ന പിക്സൽ ഫോണുകളിൽ നിന്നും വലിയ മാറ്റത്തോടെയാണ് വരുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറുമായിട്ടാണ് പിക്സൽ 6-െൻറ വരവ്. സാംസങ്ങിെൻറ 50 മെഗാ പിക്സൽ െഎസോസെൽ ജിഎൻ1 കാമറ സെൻസറായിരിക്കും മറ്റൊരു പ്രത്യേകത. ആൻഡ്രോയ്ഡ് 12-ലായിരിക്കും ഫോൺ പ്രവർത്തിക്കുക. അഞ്ച് വർഷത്തേക്ക് ഫോണിൽ ഗൂഗിൾ അപ്ഡേറ്റുകളും ലഭിക്കും. പിക്സൽ 6ൽ എട്ട് ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ടായിരിക്കും. എന്നാൽ, പിക്സൽ 6 പ്രോയിൽ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജ് സ്പേസുമുണ്ടാകും.
6.4 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ + 90Hz റിഫ്രഷ് റേറ്റാണ് പിക്സൽ 6െൻറ ഡിസ്പ്ലേ വിശേഷങ്ങൾ. എന്നാൽ 6 പ്രോയിൽ 6.7 ഇഞ്ചുള്ള ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ്. 120Hz ആയിരിക്കും റിഫ്രഷ് റേറ്റ്. 4,500mAh, 5,000mAh എന്നിങ്ങനെയാവും ഇരുഫോണുകളുടെയും ബാറ്ററി ലൈഫ് എന്നും റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിങ് സേവനവുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.