ഇന്ത്യയിൽ 57,000 കോടിയുടെ നിക്ഷേപത്തിന് ഫോക്സോൺ ഒരുങ്ങുന്നുവോ ? വാർത്തയിലെ സത്യമെന്ത്

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി തായ്‍വാൻ ടെക് ഭീമൻ ഫോക്സോൺ. കമ്പനി ചെയർമാൻ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെങ്കിലും പുതിയ നിക്ഷേപത്തിന് കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഫോക്സോൺ അറിയിച്ചു.

ആപ്പിളിന്റെ ഐഫോൺ അസംബിൾ ചെയ്യുന്ന പ്രധാനപ്പെട്ട കമ്പനിയാണ് ഫോക്സോൺ. ചൈനക്ക് പുറത്തേക്ക് ഫോൺ നിർമാണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ഇന്ത്യയേയും പരിഗണിക്കുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.

ഫെബ്രുവരി 27 മുതൽ മാർച്ച് നാല് വരെ ഫോക്സോണിന്റെ ചെയർമാൻ യോങ് ലിയു ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. വിവിധ യോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചിരുന്നു. യോഗത്തിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഫോക്സോൺ വിശദീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്ന വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ആപ്പിളിന്റെ പാർട്ട്ണർ കമ്പനിയും ഐ ഫോൺ നിർമാതക്കളുമായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയിൽ 700 ദശലക്ഷം ഡോളർ (570000 കോടി രൂപ) നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അമേരിക്ക-ചൈന സംഘർഷത്തിൽ അയവുവരാത്ത സാഹചര്യത്തിലാണ് ചൈനയിലെ പ്ലാന്റ് ഇന്ത്യയിലേക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്ന വാർത്തകളാണ് പുറത്ത് വന്നത്.

Tags:    
News Summary - Foxconn says no 'definitive agreements' for new India investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.