ടിക്​ടോക്​ മാതൃകയിൽ ഇനി ഫേസ്​ബുക്കിലും ചെറുവിഡിയോകൾ നിർമിക്കാം

ന്യൂഡൽഹി: ടിക്​ടോക്​ മാതൃകയിൽ ചെറു വിഡിയോകൾ നിർമിക്കാൻ സൗകര്യമൊരുക്കി ഫേസ്​ബുക്ക്​. ഫേസ്​ബുക്കി​െൻറ പ്രധാന ആപിൽതന്നെ സൗകര്യം ലഭ്യമാകും. പരീക്ഷണാടിസ്​ഥാനത്തിൽ ഇന്ത്യയിലാണ്​ സംവിധാനം പുറത്തിറക്കിയത്​. ഫേസ്​ബുക്കി​െൻറ ന്യൂസ്​ഫീഡിൽ​തന്നെ ചെറുവിഡിയോകൾ ലഭ്യമാകും. ഒന്നിനുപുറകെ ഒന്നായി കൂടുതൽ വിഡിയോകൾ ലഭ്യമാകുകയും ചെയ്യും.

സമീപത്തെ ക്രിയേറ്റ്​ ബട്ടൺ അമർത്തിയാൽ ഉപഭോക്താക്കൾക്ക്​ ചെറുവിഡിയോകൾ നിർമിക്കാനും സാധിക്കും. ചെറുവിഡിയോകൾ ഇപ്പോൾ ജനപ്രിയമാണെന്നും ഒറ്റ പ്ലാറ്റ്​ഫോമിൽ ചെറുവിഡിയോ സൗകര്യം ഒരുക്കി പുതിയ സാധ്യതകൾ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്​ബുക്ക്​ വക്താവ്​ അറിയിച്ചു.

രാജ്യ​ത്ത്​ ടിക്​ടോക്​ നിരോധിച്ചതോടെ ഫേസ്​ബുക്ക്​ ഉപഭോക്താക്കളുടെ എണ്ണം 25 ശതമാനം വർധിച്ചിരുന്നു. ഇതോടെ ടിക്​ടോകിനെ അനുകരിച്ച്​ ലാസോ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. പിന്നീട്​ ഇവ ഒഴിവാക്കി ഇൻസ്​റ്റഗ്രാം റീൽസ്​ ആരംഭിച്ചു. ശേഷം ഫേസ്​ബുക്ക്​ ആപിൽതന്നെ ചെറുവിഡിയോകൾ കാണാൻ സൗകര്യമൊരുക്കുകയായിരുന്നു.  

Tags:    
News Summary - Facebook is testing a TikTok style short video format

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.