image: foxbusiness

'അനുസരിക്കുക.. അല്ലെങ്കിൽ പുറത്തുപോവുക'; ഗൂഗ്​ളിനും ഫേസ്​ബുക്കിനുമെതിരെ നിയമനിർമ്മാണത്തിന്​ ആസ്​ട്രേലിയ

രാജ്യത്തുള്ള വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക്​ പണം നൽകാൻ അമേരിക്കൻ ടെക്​നോളജി ഭീമൻമാരായ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും നിർബന്ധിതമാക്കുന്ന നിയമനിർമ്മാണം നടത്താനൊരുങ്ങി ആസ്​ട്രേലിയ. ട്രഷറർ ജോഷ് ഫ്രൈഡൻബർഗാണ്​ ഈ വിവരം പുറത്തുവിട്ടത്​. വാർത്താ ഉള്ളടക്കത്തിനായി ഫേസ്ബുക്കിനും ഗൂഗിളിനും പണം നൽകേണ്ടിവരുന്ന ആദ്യത്തെ രാജ്യമായി ആസ്‌ട്രേലിയ മാറാനിരിക്കെ പുതിയ പാർലമെന്‍റ്​ യോഗവും നിയമനിർമ്മാണവുമെല്ലാം ലോകശ്രദ്ധയാകർഷിച്ചേക്കും. നിർദേശങ്ങൾ പരിശോധിക്കുന്ന സെനറ്റ് കമ്മിറ്റി, ഭേദഗതികളൊന്നും ശുപാർശ ചെയ്യാത്തതിനാലാണ് ബില്ല്​ പരിഗണിക്കുന്നത്​ ത്വരിതപ്പെടുത്തുന്നത്​.

ഫെബ്രുവരി 15ന്​ ആരംഭിക്കുന്ന പാർലമെന്‍റ്​ സമ്മേളനത്തിൽ ബിൽ പരിഗണിച്ചേക്കുമെന്ന്​ ഫ്രൈഡൻബർഗ് ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആസ്​ട്രേലിയയുടെ ആവശ്യം നേരത്തെ തന്നെ ഗൂഗ്​ൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. ലോകത്തെവിടെയുമില്ലാത്ത പുതിയ നിയമങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, തങ്ങളുടെ സെർച്ച്​ എഞ്ചിൻ തന്നെ രാജ്യത്തുനിന്നും എന്നെന്നേക്കുമായി പിൻവലിക്കുമെന്നും അവർ ഭീഷണിമുഴക്കിയിരുന്നു.

എന്നാൽ, ഗൂഗ്​ൾ സ്വയം പുറത്തുപോകുന്നതിന്​ മു​േമ്പ ആസ്​ട്രേലിയ അവരെ പുറത്താക്കാൻ മുതിരുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. നിയമനിർമാണവുമായി ബന്ധപ്പെട്ട്​ ഗൂഗ്​ളോ ഫേസ്​ബുക്കോ നിലവിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Facebook Google News Content Payment Australia to Introduce Landmark Legislation Next Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.