'വാക്​സിനെടുത്താൻ ചിമ്പാൻസിയാകും'; വ്യാജ പ്രചാരണങ്ങൾ നടത്തിയ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഫേസ്​ബുക്ക്​

ആസ്​ട്രസെനെക്ക, ഫൈസർ എന്നിവയുടെ കോവിഡ്​ 19 വാക്​സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്നതടക്കം വ്യാജ പ്രചാരണം നടത്തിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച്​ അമേരിക്കൻ ടെക്​ ഭീമൻ ഫേസ്​ബുക്ക്​. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന റഷ്യൻ ശൃംഖലയുമായി ബന്ധമുള്ള 300 ഒാളം അക്കൗണ്ടുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്​. ഇന്ത്യ, ലാറ്റിനമേരിക്ക, യു.എസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമായും പ്രചാരണം നടത്തുന്നതെന്നും റിപ്പോർട്ടുണ്ട്​.

റഷ്യൻ സംഘം 2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ട്രോളുകളും കമൻറുകളും ഉപയോഗപ്പെടുത്തിയായിരുന്നു അന്നത്തെ പ്രചാരണം. ആസ്​ട്രസെനെക്ക വാക്​സിൻ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്നായിരുന്നു അവർ പറഞ്ഞുപരത്തിയത്​. ശേഷം അൽപ്പകാലം പ്രചാരണം നിലച്ചിരുന്നു. എന്നാൽ, അഞ്ചു മാസങ്ങൾ കഴിഞ്ഞ്​ സംഘം വീണ്ടും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളുമായെത്തി.

ടിക്‌ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്​ഫോമുകളിലെ ജനപ്രിയരും നിരവധി ഫോളോവേഴ്​സുള്ളതുമായ അക്കൗണ്ടുകൾ വിലക്കെടുത്തായിരുന്നു വ്യാജ വാർത്തകൾ സംഘം പ്രചരിപ്പിക്കാൻ തുടങ്ങിയത്​. റെഡ്ഡിറ്റ്, മീഡിയം, ചേഞ്ച് ഡോട്ട് ഓർഗ്, മെഡപ്ലൈ ഡോട്ട് കോ യുകെ തുടങ്ങിയ പ്ലാറ്​ഫോമുകളും അതിനായി ഉപയോഗപ്പെടുത്തി.

വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാത്തതിന്​ വലിയ വിമർശനങ്ങൾ നേരിട്ട ഫേസ്ബുക്ക് റഷ്യൻ സംഘത്തി​െൻറ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നടപടിയുടെ ഭാഗമായി നക്കം ചെയ്​തു. വിദേശ ഇടപെടലിനെതിരായ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

Tags:    
News Summary - Facebook bans accounts that claimed Covid-19 vaccines would turn humans into chimpanzees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.