ട്വീറ്റിന്റെ പേരിൽ തൊഴിലുടമ അന്യായമായി പെരുമാറുന്നുണ്ടോ ?; നിയമനടപടിക്കുള്ള ചെലവ് നൽകാമെന്ന് മസ്ക്

വാഷിങ്ടൺ: ട്വിറ്ററിലെ പോസ്റ്റിന്റെ പേരിൽ തൊഴിലുടമ അന്യായമായി പെരുമാറിയാൽ നിയമനടപടിക്ക് വേണ്ടി വരുന്ന തുക വഹിക്കുമെന്ന് ഇലോൺ മസ്ക്. ട്വീറ്റിലൂടെയാണ് ഇലോൺ മസ്ക് നിയമനടപടിയുടെ തുക പൂർണമായും ട്വിറ്റർ വഹിക്കുമെന്ന് അറിയിച്ചത്. ഇതിന് പരിധിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച അർധരാത്രിയാണ് മസ്കിന്റെ ട്വീറ്റ് പുറത്ത് വന്നത്. എന്നാൽ, ഇതിന് ആരെല്ലാമാണ് അർഹരാവുകയെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പുറത്ത് വിട്ടിട്ടില്ല. നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പേര് മസ്ക് മാറ്റിയിരുന്നു.എക്സ് എന്ന പേരാണ് ട്വിറ്ററിന് മസ്ക് നൽകിയത്. 44 ബില്യൺ ഡോളറിന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ആയിരത്തോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.


Tags:    
News Summary - Elon Musk Says Twitter Will Pay Legal Fees Of Any Users Punished For Posting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.