ഇലോൺ മസ്ക്

നമ്പറില്ലാതെ ഫോൺ ചെയ്യാം; എക്സിൽ പുതിയ ഫീച്ചർ പ്രഖ്യാപിച്ച് മസ്ക്

എക്സിൽ പുതിയ ഡറക്ട് മെസ്സേജിങ് സംവിധാനം അവതരിപ്പിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. കമ്യുണിക്കേഷനിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാവും പുതിയ ഫീച്ചറെന്നാണ് റിപ്പോർട്ട്. ഏത് തരത്തിലുള്ള ഫയലുകൾ അയക്കാവുന്ന സംവിധാനമാണ് പുതിയ ഫീച്ചറിന്റെ പ്രധാനസവിശേഷത.

ഇതിനൊപ്പം കണ്ടുകഴിഞ്ഞാൽ മെസ്സേജുകൾ സ്വയം ഇല്ലാതാവുന്ന വാനിഷിങ് മോഡും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. മൊബൈൽ നമ്പർ ഇല്ലാതെ പുതിയ സംവിധാനപ്രകാരം കോളുകൾ ചെയ്യാൻ സാധിക്കും. റസ്റ്റ് പ്രോഗ്രാം ഉപയോഗിച്ചാണ് പുതിയ ഫീച്ചർ നിർമിച്ചിരിക്കുന്നതെന്നും മസ്ക് അറിയിച്ചു.

സുരക്ഷക്കായി ബിറ്റ്കോയിന് സുരക്ഷനൽകുന്ന എൻസ്ക്രിപ്ഷനാണ് പുതിയ ഫീച്ചറിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപുകൾക്കൊക്കെ പുതിയ ഫീച്ചർ ​വെല്ലുവിളിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Elon Musk Launched XChat with Disappearing Messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.