ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽഗേറ്റ്സ് വീണ്ടും പ്രണയിക്കുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ്. ആരാണ് കാമുകിയെന്ന അന്വേഷണത്തിലായിരുന്നു നെറ്റിസൺസ്. മറ്റാരുമല്ല അത് ഒറാകിൾ സോഫ്റ്റ് വെയർ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന മാർക് ഹേഡിന്റെ വിധവ പൗല ഹേഡ് ആണ്.
2019ലാണ് മാർക് ഹേഡ് മരിച്ചത്. ഒരു വർഷത്തോളമായി പൗല ഹേഡുമായി ഡേറ്റിങ്ങിൽ ആണ് 67കാരനായ ബിൽഗേറ്റ്സ്.കഴിഞ്ഞ മാസം നടന്ന ആസ്ട്രേലിയൻ ഓപണിനിടെയാണ് ഇരുവരും ഒന്നിച്ച് ആദ്യമായി ഫോട്ടോക്ക് പോസ് ചെയ്തത്. ഒരുമിച്ചിരുന്ന് രണ്ടുപേരും കളി കാണുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. അതിനു മുമ്പ് രണ്ടുപേരും ആസ്ട്രേലിയൻ തെരുവുകളിൽ കറങ്ങിനടന്നിരുന്നു. എന്നാൽ പൗലയെ തിരിച്ചറിയാൻ പാപ്പരാസികൾക്ക് കഴിഞ്ഞില്ല.
അവരെ ഇനി വേർപിരിക്കാനാവില്ലെന്നാണ് ഇരുവരുടെയും സുഹൃത്ത് പറയുന്നത്. ഒരുവർഷമായി അവർ ഒരുമിച്ചുണ്ട്. വളരെ നിഗൂഢത നിറഞ്ഞ സ്ത്രീയാണ് പൗലയെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ രണ്ടുപേരും പ്രണയത്തിലാണെന്നതിൽ അവരുടെ സുഹൃത്തുക്കൾക്കിടയിൽ ഒരു നിഗൂഢതയുമില്ല-എന്നാണ് സുഹൃത്ത് പറഞ്ഞത്.
ദീർഘകാലം അർബുദത്തോടു മല്ലിട്ടാണ് ഹേഡ് 2019 ഒക്ടോബറിൽ 62ാം വയസിൽ മരിച്ചത്. പൗലക്കും മാർക്കിനും രണ്ടുപെൺകുട്ടികളുണ്ട്; കാതറിനും കെല്ലിയും. 2021ലാണ് മെലിൻഡ ഫ്രഞ്ചും ബിൽഗേറ്റ്സും വിവാഹമോചിതരാകുകയാണെന്ന് അറിയിച്ചത്. 30 വർഷത്തെ ദാമ്പത്യത്തിനാണ് ഇരുവരും വിരാമമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.