രജത്​ മണ്ടൻ, പ്രകാശ്​ ജാവദേക്കർ ഒന്നിനുംകൊള്ളാത്തവൻ, നവിക 'കച്ചറ'; അർണബിന്‍റെ ചാറ്റിലെ പരാമർശങ്ങൾ

ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്തുവന്നതോടെ നിരവധി അന്തർനാടകങ്ങൾക്കാണ്​ ചുരുളഴിയുന്നത്​. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്​തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്​തമാണ്​. തന്‍റെ ചാനലിന്‍റെ റേറ്റിങ്​ വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ്​ അർണബ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ പറയുന്നത്​.

അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്‍റെ സ്​ഥാനം തനിക്ക്​ വാങ്ങിനൽകണമെന്ന്​ പാർത്തോ ദാസ്​ ആവ​ശ്യപ്പെടുന്നു. രാജ്യത്തെ മറ്റ്​ ടെലിവിഷൻ അവതാരകരെകുറിച്ചും മോശം അഭിപ്രായമാണ്​ അർണബ്​ പങ്കുവയ്​ക്കുന്നത്​. പ്രത്യേകിച്ചും ബി.ജെ.പി അനുഭാവികളായ അവതാരകരായ രജത്​ ശർമ, നവികകുമാർ തുടങ്ങിയവരെ സംബന്ധിച്ച്​ മോശം പദപ്രയോഗങ്ങളും അർണബ്​ നടത്തുന്നുണ്ട്​. രജത്​ ശർമ മണ്ടനും ചതിയനുമാണെന്നാണ്​ അർണബ്​ പറയുന്നത്​. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നും വിശേഷിപ്പിക്കുന്നു.

കേന്ദ്രമന്ത്രി പ്രകാശ്​ജാവദേക്കറിനെ കാണാൻ താൻ പോകുന്നുണ്ടെന്ന്​ അർണബ്​ പാ​ർത്തോദാസിനോട്​ പറയു​േമ്പാൾ ജാവദേക്കർ ഒരു ഉപയോഗശൂന്യനാണെന്നാണ്​ പാർത്തോദാസ്​ പറയുന്നത്​. ചാറ്റുകളിൽ ആവർത്തിച്ചുവരുന്ന 'എ.എസ്​' അമിത്​ഷായാണോ എന്ന സംശയവും സോഷ്യൽമീഡിയയിൽ നിരവധിപേർ ഉയർത്തിയിട്ടുണ്ട്​. ചാറ്റുകളുടെ സ്​ക്രീൻഷോട്ട്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു.

'ബാർക്ക് സി‌ഇ‌ഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്​സ്ആപ്പ് ചാറ്റുകളുടെ സ്​ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ്​ മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്​ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും'-പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.