ആപ്പിളിന്റെ ആദ്യ ഐഫോൺ വിറ്റത് 52 ലക്ഷത്തിന്

ന്യൂയോർക്: ആപ്പിൾ ആദ്യമായി പുറത്തിറക്കിയ ഐഫോൺ 16 വർഷത്തിനുശേഷം ഓൺലൈൻ ലേലത്തിൽ വിറ്റുപോയത് 52.47 ലക്ഷം (63,356 ഡോളർ) രൂപക്ക്. 2007ൽ ആപ്പിൾ ഇറക്കിയ ഒന്നാം തലമുറ ഐഫോണാണ് അന്നത്തേക്കാൾ 105 മടങ്ങ് തുകക്ക് വിറ്റുപോയത്.

ഞായറാഴ്ച നടന്ന ലേലത്തിൽ യു.എസുകാരനാണ് ഫോൺ സ്വന്തമാക്കിയത്.

2007ൽ 49,225 രൂപയായിരുന്നു ഫോണിന്റെ വില. എന്നാൽ, ഫെബ്രുവരി രണ്ടിന് ആരംഭിച്ച ഓൺലൈൻ ലേലത്തിൽ രണ്ടുലക്ഷം രൂപയായിരുന്നു ഫോണിന്റെ പ്രാഥമിക വില നിശ്ചയിച്ചിരുന്നത്. 10 പേർ ലേലത്തിൽ പങ്കെടുത്തു. 3.5 ഇഞ്ച് സ്ക്രീൻ, 2 മെഗാപിക്സൽ കാമറ, എട്ട് ജി.ബി സ്റ്റോറേജ് ശേഷി, 2ജി നെറ്റ്‍വർക് എന്നിവയാണ് സവിശേഷതകൾ.

ടാറ്റൂ കലാകാരിയായ കാരൻ ഗ്രീൻ എന്ന യുവതിയാണ് ഫോണിന്റെ ഉടമ. 

Tags:    
News Summary - Apple's first-generation iPhone sells for over Rs 50 lakh at auction, here are the details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.