വീണ്​ അബോധാവസ്ഥയിലായ 78കാര​െൻറ ജീവൻ​ രക്ഷിച്ച്​ ആപ്പിൾ വാച്ച്; എങ്ങനെയെന്ന്​ നോക്കാം

ആപ്പിൾ വാച്ച്​ വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്​. ഇത്തവണ അമേരിക്കയിലെ നോർത് കരോലിനയിലുള്ള മൈക്ക്​ യാഗർ എന്ന 78കാരനാണ്​​ ഐ-വാച്ച്​ രക്ഷകനായത്​​​. തനിയേ നടന്നുപോവുകയായിരുന്ന അദ്ദേഹം വഴിമധ്യേ വീണ്​ അബോധാവസ്ഥയിലാവുകയായിരുന്നു. മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തിൽ സംഭവം മനസിലാക്കിയ ആപ്പിൾ വാച്ച്​ അധികൃതർക്ക് ലൊക്കേഷനടക്കം വിവരം നൽകി.

വാച്ചിലെ 'ഫാൾ ഡിറ്റക്ഷൻ ഫീച്ചറാ'ണ്​ രക്ഷക്കെത്തിയത്​. യാഗർ വീണതിന്​ പിന്നാലെ 60 സെക്കൻറുകൾ നിരീക്ഷിച്ച വാച്ച്​ അനക്കമില്ലെന്നും കണ്ടെത്തിയതോടെ 911 എന്ന നമ്പറിലേക്ക്​ വിളിക്കുകയായിരുന്നു. ​'ബോധം വന്നപ്പോൾ ഞാനാദ്യം (ഉദ്യോഗസ്ഥനോട്) ചോദിച്ചത്​ - ഇവിടെയെത്താൻ നിങ്ങൾക്ക്​ എങ്ങനെ സാധിച്ചു എന്നാണ്​...?, നിങ്ങളുടെ വാച്ച്​ ഞങ്ങൾക്കൊരു സന്ദേശമയച്ചു എന്നാണ്​ അദ്ദേഹം മറുപടി നൽകിയത്​​. അത്​ കേട്ടതും ഞാൻ അത്​ഭുതപ്പെട്ടുപോയി'' -മൈക്ക്​ യാഗർ ഫോക്​സ്​ 8 എന്ന ന്യൂസ്​ ചാനലിനോട്​ പറഞ്ഞു.


ആപ്പിൾ വാച്ച്​ ധരിച്ചയാൾ അപകടകരമായ രീതിയിൽ വീണാൽ അത്​ വാച്ച്​ കണ്ടെത്തും. പിന്നാലെ വൈബ്രേറ്റ്​ ചെയ്യുകയും അലാറം മുഴക്കി ഒരു അലേർട്ട്​ തരികയും ചെയ്യും. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാനായി ഡിസ്​പ്ലേയിൽ വിവരങ്ങൾ ദൃശ്യമാക്കും. വീണ വ്യക്​തിക്ക്​ അനക്കമുണ്ടെങ്കിൽ പ്രതികരണത്തിനായി വാച്ച്​ അൽപ്പനേരം കാത്തിരിക്കും. ഒരു മിനിറ്റ്​ നേരം കഴിഞ്ഞാൽ, വാച്ച്​ സ്വമേധയാ അധികൃതരെ വിവരമറിയിക്കുകയും ചെയ്യും. വീഴ്​ച്ച സംഭവിക്കു​േമ്പാൾ മൈക്ക് തനിച്ചായിരുന്നു. അദ്ദേഹം ഒരു മിനിറ്റോളം അനങ്ങാതായപ്പോൾ, വാച്ചിലെ ഫാൾ ഡിറ്റക്ഷൻ സവിശേഷത സമ്മർഫീൽഡ് അഗ്നിശമന വകുപ്പിന് യാന്ത്രികമായി അലേർട്ട് അയക്കുകയായിരുന്നു.

വീഴ്​ച്ചയിൽ മൈക്കി​െൻറ മൂക്ക്​ തകരുകയും പലഭാഗങ്ങളിലായി മുറിവുകളുണ്ടാവുകയും ചെയ്​തിട്ടുണ്ട്​. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്​. ''ഇത്​ അൽപ്പം ചിലവേറിയതാണ്​... പക്ഷെ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ അത്​ (ആപ്പിൾ വാച്ച്​) വാങ്ങുകയാണെങ്കിൽ തീർച്ചയായും ഗുണം ചെയ്യും. ഞാൻ 78 കാരനാണ്​, അതുകൊണ്ട്​ എനിക്കിത്​ ഉപകാരപ്പെട്ടു''. -മൈക്ക്​ പറഞ്ഞു.

Tags:    
News Summary - Apple Watchs Fall Detection feature saves old mans life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.