പ്രീ-ഓർഡർ തുടങ്ങി മിനിറ്റുകൾക്കകം വിറ്റുതീർന്ന് ആപ്പിൾ ഡ്യുവോ; കയ്യിലെത്താൻ ജനുവരി വരെ കാക്കണം
പ്രീ ഓർഡറുകൾ ആരംഭിച്ച് മിനുറ്റുകൾക്കകം ആപ്പിൾ ഡ്യുവോ ഫോണുകൾ വിറ്റുതീർന്നു. ഒക്ടോബർ 16-ന് വൈകുന്നേരം 5:30-നാണ് ഐഫോൺ ഡ്യൂവോയുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചത്. പ്രീ-ഓർഡർ തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഫോണുകൾ എല്ലാം വിറ്റുതീർന്നു. ഇപ്പോൾ ഓർഡർ നൽകുന്നവർക്ക് അടുത്ത വർഷം ജനുവരി വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലുമുള്ള സ്ഥിതിയും വ്യത്യസ്തമല്ല. ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ 256 ജിബി സ്റ്റാർ വൈറ്റ് ഐഫോൺ ഡ്യൂവോയുടെ ഡെലിവറി തീയതി 2027 ജനുവരി 23 ആയിട്ടാണ് കാണിക്കുന്നത്.
യു.എസിൽ സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ എന്നീ രണ്ട് കളറുകളിലും എല്ലാ സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഡെലിവറി നീക്കം ബാധകമാണ്. 256 ജിബി മോഡലിന് ഏകദേശം 299900 രൂപയാണ് വില. 2 ജിബി മോഡലിന് 449900 രൂപയും. പ്രീ-ഓർഡർ വലിയ വിജയമാണെന്ന് വിശേഷിപ്പിച്ച ആപ്പിൾ ഉപഭോക്താക്കൾക്കായി ഓൺലൈൻ ഓർഡറുകൾ തുടരുമെന്നും അറിയിച്ചു.
യു.എസ് സ്റ്റോറുകളിൽ ഒക്ടോബർ 23-നാണ് ഫോൺ വിൽപ്പനക്കെത്തുന്നത്. വരികൾ നീളാൻ സാധ്യതയുണ്ടെങ്കിലും നേരിട്ടെത്തി വാങ്ങുന്നവർക്കായി ആപ്പിൾ ചില യൂണിറ്റുകൾ മാറ്റിവെച്ചിട്ടുണ്ടാകും. സപ്ലൈ കുറഞ്ഞതാണ് ഐഫോൺ ഡ്യൂവോ വൈകിയതിനു പിന്നിലെ കാരണം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച് ഏകദേശം 6 ദശലക്ഷം യൂണിറ്റുകൾ മാത്രമേ നിലവിൽ ലഭ്യമാകൂ. അതേസമയം പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ ആപ്പിളിന്റെ ഓഹരി വില 1.8% ഉയർന്നു. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആപ്പിൾ സ്റ്റോറുകളിൽ പിക്കപ്പ് സ്ലോട്ടുകൾ ലഭ്യമാകുന്നില്ലെങ്കിൽ ജനുവരി മാസം വരെ കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.