‘ഒരു മാസം കൊണ്ട് ഒരു ബില്യൺ ഡോളറിന്റെ ഐഫോണുകൾ’; ഇന്ത്യയിൽ ചരിത്രം കുറിച്ച് ആപ്പിൾ

ഇന്ത്യയിൽ ആപ്പിൾ, അവരുടെ നിരവധി ഐഫോൺ ലൈനപ്പുകൾ നിർമിച്ചുവരുന്നുണ്ട്. ഐഫോൺ 12, ഐഫോൺ 13, എന്തിന് ഐഫോൺ 14, ഐഫോൺ 14 പ്ലസ് വരെ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ആപ്പിളിന്റെ കരാർ നിർമാതാക്കൾ തമിഴ്നാട്ടിലും കർണാടകയിലും വെച്ച് നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റേത് കമ്പനികൾക്കും സൃഷ്ടിക്കാൻ കഴിയാത്ത പുതിയ റെക്കോർഡാണ് ആപ്പിൾ, ഇപ്പോൾ കുറിച്ചിരിക്കുന്നത് .

ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിൾ മാറിയതായാണ് റിപ്പോർട്ട്. 2022 ഡിസംബറിൽ കമ്പനി 8,100 കോടി രൂപയുടെ ഐഫോണുകൾ കയറ്റുമതി ചെയ്തതായും ഇത് സ്മാർട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള വ്യവസായ കയറ്റുമതി 10,000 കോടി രൂപയായി ഉയർത്തിയതായും ദി ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

ആപ്പിളും സാംസങ്ങുമാണ് ഇന്ത്യയിൽ നിന്ന് മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള വിദേശ കമ്പനികൾ. എന്നിരുന്നാലും, സർക്കാർ കണക്കുകൾ പ്രകാരം, ആപ്പിൾ സാംസങ്ങിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കയറ്റുമതിക്കാരായി മാറിയിരിക്കുകയാണ്.

ഫോക്‌സ്‌കോൺ ഹോൺ ഹായ്, പെഗാട്രോൺ, വിസ്‌ട്രോൺ എന്നീ മൂന്ന് കരാർ നിർമ്മാതാക്കളിലൂടെ ഐഫോൺ 12, 13, 14, 14+ എന്നിവയുൾപ്പെടെ നിരവധി ഐഫോൺ മോഡലുകൾ ആപ്പിൾ ഇന്ത്യയിൽ നിന്ന് നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

Tags:    
News Summary - Apple creates history in india; overtakes samsung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.