എയർടെൽ സേവനങ്ങൾ തടസപ്പെട്ടു ? വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ന്യൂഡൽഹി: എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടതായി പരാതി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിലേയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേയും ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തുള്ളത്.

നെറ്റ്‍വർക്ക് കവറേജിലെ പ്രശ്നങ്ങളും ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയാണ് വ്യാപകമായി ഉയരുന്നത്. ചിലർക്ക് സിഗ്നൽ പൂർണമായും ലഭിക്കാത്ത സാഹചര്യവും ഉണ്ട്. പലരും എക്സിൽ ഇതുസംബന്ധിച്ച് കുറിപ്പിട്ടു.

ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് പ്രകാരം സേവനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട 6800 റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എട്ടരയോടെയാണ് സേവനം തടസപ്പെട്ടുവെന്ന പരാതികൾ വ്യാപകമായത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ സേവനം തടസപ്പെട്ടതായി പരാതിയുണ്ട്. 

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില പ്രദേശങ്ങളിൽ എയർടെൽ താൽക്കാലിക നെറ്റ്‌വർക്ക് തടസം നേരിട്ടതിൽ ഖേദിക്കുന്നതായും പ്രശ്നം പരിഹരിക്കുന്നതിനും സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും തങ്ങളുടെ ടീം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ടെൽ അറിയിച്ചു.


Tags:    
News Summary - Airtel services disrupted? Customers complain widely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.