അമേരിക്കൻ എ.ഐ ഭീമൻമാരായ ഓപൺ എ.ഐയും അന്ത്രോപിക്കും തങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടുമൊരു ചൈനീസ് കമ്പനി, മാനസ് (Manus) വാർത്ത സൃഷ്ടിക്കുന്നു. ചൈനീസ് എ.ഐ കമ്പനി ഡീപ് സീക്ക്, ഓപൺ എ.ഐയെ ഞെട്ടിച്ചപോലെ ഈ അമേരിക്കൻ വമ്പൻമാരുടെ അടുത്ത ഘട്ട പദ്ധതികളെ മാനസ് ജനറൽ എ.ഐ ഏജന്റ് മറിച്ചിടുമോ എന്നാണ് ടെക് ലോകം ചോദിക്കുന്നത്. ഇതിന്റെ പ്രകടനം കിടിലനാണെന്ന് ഇപ്പോൾതന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. ചൈനീസ് സ്റ്റാർട്ട് അപ്പായ മോനിക്ക പുറത്തിറക്കിയ മാനസ്, മനസ്സും പ്രവൃത്തിയും തമ്മിലുള്ള വിടവ് നികത്തുമെന്നും ചിന്തിക്കുക മാത്രമല്ല, ഫലവും കൂടി നൽകുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
ചിന്തിച്ചും ആസൂത്രണം ചെയ്തും പ്രവൃത്തിപഥത്തിൽ എത്തിച്ചും റിയൽ വേൾഡ് ടാസ്കുകൾ ചെയ്യാൻ മാനസിന് നല്ല മികവുണ്ടെന്നും അവർ പറയുന്നു. വെബ്സൈറ്റ് നിർമാണം മുതൽ യാത്ര ആസൂത്രണം ചെയ്യാനും ഓഹരി അവലോകനം നടത്താനുമെല്ലാം മാനസ് മാസാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.