പ്രീമിയം ലുക്കിൽ ബജറ്റ് റേഞ്ചിൽ വി പ്രോ ക്യു.എൽ.ഇ.ഡി ടി.വി സീരീസ്

മികച്ച കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന ഗൂഗ്ൾ ടി.വികൾ ബജറ്റ് റേഞ്ചിൽ പ്രീമിയം ലുക്കിൽ അവതരിപ്പിക്കുകയാണ് ഏസറിന്റെ വി പ്രോ സീരീസ്. ഇന്ത്യയിലെ മുൻനിര സ്മാർട്ട് ടി.വി ബ്രാൻഡുകളിലൊന്നായ ഏസർ അഡ്വാൻസ് സീരീസിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ വി പ്രോ ക്യുഎൽഇഡി ടിവികളിൽ 32 ഇഞ്ച്, 43 ഇഞ്ച്, 50 ഇഞ്ച് , 55 ഇഞ്ച് എന്നിങ്ങനെ വലിപ്പ ശ്രേണിയിൽ ലഭ്യമാണ്. ഒറ്റ നോട്ടത്തിൽ കാഴ്ച ഭംഗി നൽകുന്ന ഫ്രെയിംലെസ് രൂപകൽപനയാണുള്ളത്. ലാഗ് ഇല്ലാതെയുള്ള യു.ഐ പെർഫോമൻസും പ്രതീക്ഷിക്കാം. എ.ആർ.സി ടെക്നോളജിയിൽ സ്റ്റാൻഡേർഡ്, സ്പീച്ച്, മ്യൂസിക്, സ്റ്റേഡിയം, യൂസർ എന്നീ അഞ്ച് സൗണ്ട് മോഡുകളാണുള്ളത്.

പൊതുവെ ഗൂഗ്ൾ ടിവികൾക്ക് പ്രേക്ഷകരിൽനിന്ന് നല്ല പ്രതികരണമാണുള്ളത്. പവർഫുള്ളായ ഡുവൽ എ.ഐ പ്രൊസസറുള്ള (DynamIQ A55 + A75 architecture) ആൻഡ്രോയ്ഡ് 14 ഗൂഗ്ൾ ടിവി പ്ലാറ്റ്ഫോമിൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ടിവി കൂടിയാണ് വി പ്രോ സീരീസിലുള്ളത്. റിയൽടൈം പെർഫോമൻസാണ് ഇതുവഴി ലഭിക്കുക. സീനിനനുസരിച്ച് വിഷ്വലുകൾ സ്വീകരിക്കാൻ എഐ പിക്ചർ ഒപ്റ്റിമൈസേഷനും സഹായിക്കുന്നു.

നാലു ഭാഗത്തും ഫ്രെയിംലെസ് ഡിസൈനിൽ അവതരിപ്പിക്കുന്ന വി പ്രോ സീരീസിൽ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ട്രീറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 98.5 ശതമാനം സ്ക്രീൻ ഏരിയയിലും ദൃശ്യങ്ങൾ കാണാനാവുമെന്നതാണ് പ്രത്യേകത. ഇതിനാൽ കാഴ്ചയിലും അനുഭവത്തിലും പ്രീമിയം അനുഭവം പ്രേക്ഷകർക്ക് പകരാൻ കഴിയുന്നു. 120 Hz ആണ് റിഫ്രഷ് റേറ്റ്. ക്യൂഎൽഇഡി സാ​ങ്കേതിക വിദ്യയിലുള്ള ഡിസ്‍പ്ലേയിൽ നൂറു കോടിയിലേറെ (1.07 ബില്യൻ) കളറുകളാണ് ഒരുക്കിയിട്ടുള്ളത്.

എച്ച്.എൽ.ജിയോടെ എച്ച്.ഡി.ആർ10 മികവിലാണ് ഇവ പ്രവർത്തിക്കുക. ഡോൾബി വിഷൻ, എ.ഐ 4K അപ്സ്കെയിലിങ് എന്നിവയും കാഴ്ചവിരുന്നൊരുക്കുന്നവയാണ്. 50 ഇഞ്ച് , 55 ഇഞ്ച് മോഡലുകളിൽ 36 W ക്വാണ്ടം ഹൈ ഫിഡലിറ്റി സ്പീക്കറുകളും ഡോൾബി അറ്റ്മോസും തിയറ്റർ സമാന ശ്രവ്യ അനുഭവം പകരുന്നു.

50 ഇഞ്ച് മോഡലിൽ 2GB റാമും 16 GB സ്റ്റോറേജുമാണുള്ളത്. ഡ്യൂവൽ ബാൻഡ് വൈഫൈ (2.4GHz + 5GHz) കണക്റ്റിവിറ്റിയിൽ ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. 32 ഇഞ്ചിൽ ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയാണുള്ളത്. 50 ഇഞ്ച് മോഡലിൽ ഇആർക് അടക്കം മൂന്ന് പോർട്ടുകളുള്ള HDMI 2.1, എ.വി ഇൻപുട്ട്, USB 3.0 എന്നിവ തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു.

ആപ്പ് സുരക്ഷ, ഗൂഗ്ൾ വോയ്സ് അസിസ്റ്റന്റ്, ഗുഗ്ൾ മീറ്റ് വിഡിയോ കോൾ പോലെയുള്ള ഫീച്ചറുകളും പേഴ്സണൽ അനുഭവങ്ങൾ മികച്ചതാക്കുന്നു. രണ്ടു വർഷത്തെ വാറന്റിയാണ് കമ്പനി വാഗ്ദാനം. ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭ്യമാണ്. 32 ഇഞ്ച്- 12,499, 43 ഇഞ്ച്- 22,999, 50 ഇഞ്ച്- 28,999, 55 ഇഞ്ച്- 42,999 എന്നിങ്ങനെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഓഫർ വില.

Tags:    
News Summary - Acer V Pro QLED TV series in budget range with premium look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.