ഇനി 5ജി കാലം;4ജിയേക്കാളും പത്തിരട്ടി വേഗം, ലേലത്തിന് അനുമതി

ന്യൂഡൽഹി: 5ജി സ്‍പെക്ട്രത്തിനുള്ള ലേലം ജൂലൈ 26ന് നടക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോമാണ് ഇതിനുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. 20 വർഷത്തേക്കായിരിക്കും സ്​പെക്ട്രം ലേലം ചെയ്ത് നൽകുക. ലേലത്തിനായി അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ എട്ടാണ്.

ജൂലൈ 12ന് അപേക്ഷ സമർപ്പിച്ച കമ്പനികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ജൂലൈ 20ന് ലേലത്തിൽ പ​ങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ 22നും 23നും പരീക്ഷണാടിസ്ഥാനത്തിൽ ലേലം നടക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 26ന് അന്തിമ ലേലം നടക്കുക.

72097.85 മെഗാഹെഡ്സ് സ്‍പെക്ട്രമാണ് ലേലത്തിന് വെക്കുന്നത്. വിവിധ ബാൻഡുകളിൽ സ്‍പെക്ട്രം ലേലത്തിനുണ്ടാകും. 600,700,800,900,1800, 2100 എന്നിങ്ങനെയുള്ള താഴ്ന്ന ബാൻഡുകളിലും 3300​ന്റെ മധ്യബാൻഡിലും 26 ജിഗാഹെഡ്സിന്റെ ഉയർന്ന ബാൻഡിലും ലേലമുണ്ടാകും. രാജ്യത്ത് 5ജി എത്തുന്നതോടെ ഇന്റർനെറ്റ് വേഗതയിൽ വലിയ വിപ്ലവങ്ങളുണ്ടാവും.

Tags:    
News Summary - 5G spectrum auction on July 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.