സ്‌കൂളുകളിൽ 100 എം.ബി.പി.എസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ്

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ 100 എം.ബി.പി.എസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബി.എസ്.എൻ.എല്ലും ധാരണയായി. നിലവിലെ എട്ട് എം.ബി.പി.എസ് ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് നൽകാനുള്ള ധാരണപത്രം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തും ബി.എസ്.എൻ.എൽ കേരള സി.ജി.എം സി.വി. വിനോദും കൈമാറിയത്.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും സന്നിഹിതരായിരുന്നു. ഇതോടെ ഹൈടെക് സ്‌കൂൾ പദ്ധതിയിൽപ്പെട്ട 4685 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗം കൂടിയ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാകും. 

Tags:    
News Summary - 100 Mbps broadband internet in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.