തിരുവനന്തപുരം: ‘പുതിയ തലമുറ ഇന്‍റര്‍നെറ്റ്’ സംവിധാനങ്ങളിലേക്ക് ചുവടുമാറുന്നതിന് മുന്നോടിയായി കേരള സര്‍ക്കാറിന് കീഴിലെ ഇന്‍റര്‍നെറ്റ് ശൃംഖല ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി-6) മാറുന്നു. ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതും ഒപ്പം നിലവില്‍ ഉപയോഗിക്കുന്ന ഐ.പി വി-നാലിന്‍െറ ക്ഷമതക്കുറവും പരിഗണിച്ച് ആഗോളാടിസ്ഥാനത്തില്‍ 2012ഓടെ ഐ.പി വി-ആറിലേക്കുള്ള മാറ്റം തുടങ്ങിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയത്തില്‍ ഐ.പി വെര്‍ഷന്‍ മാറുന്ന നടപടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. വേര്‍ഷന്‍ മാറ്റത്തിലൂടെ സൈബര്‍ സുരക്ഷ കാര്യക്ഷമമാകും. ഇന്‍റര്‍നെറ്റ് വേഗം വര്‍ധിക്കുകയും ചെയ്യും. മറ്റ് ഡാറ്റാ സെന്‍ററുകളുമായുള്ള വിവരകൈമാറ്റ വേഗവും കൂടും. സംവിധാനം പൂര്‍ണമായി പ്രാവര്‍ത്തികമാകുന്നതിലൂടെ സംസ്ഥാനവും ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ പ്ളാറ്റ്ഫോമില്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.ലക്ഷം കോടി ഐ.പി അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള നെറ്റ്വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി വേര്‍ഷന്‍-ആറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.