ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പ്ലാൻ നിരക്കുകൾ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉള്ളതല്ലെന്ന് സ്റ്റാർലിങ്ക്. പ്രാദേശിക വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലമാണ് ഗാർഹിക ഉപയോക്താക്കൾക്കായി പ്രതിമാസം 8,600 രൂപയെന്ന പ്ലാൻ ഡിസ്പ്ലേയിൽ വന്നതെന്നും ഇന്ത്യയിലെ നിരക്ക് സംബന്ധിച്ച കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപറേഷൻസ് വൈസ് പ്രസിഡന്‍റും സീനിയർ ഡയറക്ടറുമായ ലോറൻ ഡ്രെയർ അറിയിച്ചു. തിങ്കളാഴ്ചയാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്‍റർനെറ്റിന്‍റ പ്രതിമാസ നിരക്കും ഇൻസ്റ്റലേഷനായി 34,000 രൂപയുടെ ഹാർഡ് വെയർ കിറ്റും വാങ്ങണമെന്ന വിവരം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്നാലിത് ഡമ്മി ടെസ്റ്റ് ഡേറ്റ അബദ്ധത്തിൽ ലൈവ് ആയതാണെന്ന് ലോറൻ ഡ്രെയർ പറയുന്നു.
“സ്റ്റാർലിങ്ക് ഇന്ത്യയുട വെബ്സൈറ്റ് ലൈവ് ആയിട്ടില്ല. ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സേവന നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ ഉപയോക്താക്കളിൽനിന്ന് ഇപ്പോൾ ഓഡറുകൾ സ്വീകരിക്കുന്നുമില്ല. സാങ്കേതിക തകരാറിനെ തുടർന്ന് ഡമ്മി ഡേറ്റ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അതിന് ഇന്ത്യയിലെ സേവന നിരക്കുമായി ബന്ധമില്ല. സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അതിവേഗ സാറ്റലൈറ്റ് ഇന്‍റർനെറ്റ് എത്രയും വേഗത്തിൽ ഇന്ത്യക്കാർക്ക് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. സർക്കാറിന്‍റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്” -ലോറൻ ഡ്രെയർ എക്സിൽ കുറിച്ചു.
ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റിയ്ക്ക് 8600 രൂപയായിരിക്കും പ്രതിമാസ നിരക്കെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ഇതോടൊപ്പം 34000 രൂപ നല്‍കി ഹാര്‍ഡ് വെയര്‍ കിറ്റും വാങ്ങണം. റെസിഡന്‍ഷ്യല്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് 30 ദിവസം അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗിക്കാനാവുന്ന ട്രയല്‍ പിരീയഡ് ആനുകൂല്യവും ലഭിക്കുമെന്ന് വെബ്സൈറ്റിൽ സൂചിപ്പിച്ചിരുന്നു. വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള ബിസിനസ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇത് ശരിയായ നിരക്ക് വിവരമല്ലെന്നാണ് സ്റ്റാർലിങ്ക് ഇപ്പോൾ വിശദീകരിക്കുന്നത്.
വര്‍ഷങ്ങളായി ഇന്ത്യയില്‍ സേവനം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് സ്റ്റാര്‍ലിങ്ക്. സര്‍ക്കാരില്‍ നിന്നുള്ള ഒട്ടേറെ നടപടിക്രമങ്ങളിലൂടെ ഇതിനകം കമ്പനി കടന്നുപോയിട്ടുണ്ടെങ്കിലും അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇതിനകം വിവിധ വകുപ്പുകളുടെ അനുമതികള്‍ കമ്പനി സമ്പാദിച്ചിട്ടുമുണ്ട്. രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായ ഏഴായിരത്തോളം ഉപഗ്രഹങ്ങളുള്ള സ്റ്റാര്‍ലിങ്കാണ് ലോകത്ത് ഏറ്റവും വലിയ ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള സാറ്റ്‌കോം കമ്പനി. രാജ്യത്ത് പരമ്പരാഗത ഇന്റര്‍നെറ്റ് എത്തിക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണ ഭൂപ്രദേശങ്ങളില്‍ അതിവേഗ കണക്ടിവിറ്റി എത്തിക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിലൂടെ സാധിക്കും.
തിരക്കുള്ള നഗര മേഖലയിലും പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളിലും സ്റ്റാര്‍ലിങ്ക് ലഭിച്ചേക്കില്ല. പ്രധാനകാരണം, വളരെ മിതമായ പ്രതിമാസ നിരക്കില്‍ പരമ്പരാഗത സേവനങ്ങള്‍ ഇന്ത്യയിലെ മിക്കയിടങ്ങളിലും ലഭ്യമാണ് എന്നതാണ്. മൊബൈല്‍, ഫൈബര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് 500 രൂപയില്‍ താഴെ മാത്രമേ വിലയുള്ളൂ. അതുകൊണ്ടുതന്നെ വനമേഖല, പര്‍വത മേഖല, മലയോര മേഖല ഉള്‍പ്പടെ കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കായിരിക്കും സ്റ്റാര്‍ലിങ്ക് മുന്‍ഗണന നല്‍കുക.
എല്ലാ കാലാവസ്ഥയിലും സ്റ്റാര്‍ലിങ്ക് തടസമില്ലാത്ത സേവനം നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ എളുപ്പം ഘടിപ്പിക്കാനാവുന്നതാണെന്നും ഉപയോഗിച്ച് തുടങ്ങാന്‍ ഉപകരണം പ്ലഗില്‍ കണക്ട് ചെയ്യേണ്ട ആവശ്യമാത്രമേയുള്ളൂ എന്നും കമ്പനി പറയുന്നു. ജിയോ പ്ലാറ്റ്‌ഫോംസ്, ഭാരതി എയര്‍ടെല്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്കെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.