ജോൺ സീനയ്ക്ക് ആദരവുമായി ഗൂഗിൾ; സെർച്ച് റിസൾട്ട് സ്ക്രീനിൽ കാണാം 'യൂ കാണ്ട് സീ മീ' സിഗ്നേച്ചർ മൂവ്

ഇരുപതു വർഷത്തിലേറെ നീണ്ട റെസ്ലിങ് കരിയർ അവസാനിപ്പിച്ചിരിക്കുകയാണ് ഇതിഹാസ താരം ജോൺ സീന. സജീവ റെസ്ലിങ് കരിയർ അവസാനിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഡബ്ല്യു.ഡബ്ല്യു.ഇ താരം വാഷിങ്ടണിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ തോൽവിയോടെയാണ് കരിയർ അവസാനിപ്പിച്ചത്. ലോകത്തിന്‍റെ പ്രിയപ്പെട്ട റെസ്ലറിന്‍റെ വിടവാങ്ങൽ ഏറെ വൈകാരികമായാണ് ആരാധകർ ഏറ്റെടുത്തത്. ലോകത്തിന്‍റെ പല ഭഗത്തുനിന്നും സെലിബ്രെറ്റികൾ ഉൾപ്പെടെ ജോൺസിനയ്ക്ക് ആധരമർപ്പിരുന്നു.

ഇത്തരത്തിൽ റിങ്ങിലും കാണികളുടെ ഹൃദയത്തിലും ഒരുപോലെ ത്രില്ലടിപ്പിച്ച ജോൺ സിനയ്ക്ക് കലക്കൻ ആദരമർപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജോൺ സീന എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഒരു ചെറിയ കൈയുടെ ചിഹ്നം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ ക്ലിക്ക് ചെയ്താൽ ജോൺ സീനയുടെ ഐകോണിക്ക് സിഗ്നേച്ചർ മൂവായ 'യു കാണ്ട് സീ മി' എന്ന വേവിങ്ങ് ഹാന്‍റ് കാണാൻ സാധിക്കും.

പതിനേഴ് തവണ വേൾഡ് ചാമ്പ്യൻ, 2000ത്തിൽ ആരംഭിച്ച റെസ്ലിങ്ങ് കരിയർ, 22-ാമത്തെ വയസ്സിലാണ് ഡബ്ല്യു.ഡബ്ല്യു.ഇയിലെത്തി. ഡബ്ല്യു.ഡബ്ല്യു.ഇയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, ഇങ്ങനെ ലോകത്തിന്‍റെ ആരാധനാപാത്രമായ ജോൺ സീനയ്ക്കുള്ള ബഹുമതികൾ ഏറെയാണ്. 

Tags:    
News Summary - google gave tribute to john cena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.