കാര്‍ബണ്‍ ഡൈഓക്സൈഡിനെ ഇനി കാര്‍ബണ്‍ നാനോഫൈബറാക്കാം

ബോസ്റ്റന്‍: കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ വിവിധതരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിനെ ഏറ്റവും വിലപിടിപ്പുള്ളൊരു നിര്‍മാണവസ്തുവാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കയാണ് ശാസ്ത്രലോകം.
വാഹനങ്ങളും വ്യവസായകേന്ദ്രങ്ങളും തുടങ്ങി നിശ്വാസവായുവില്‍ കൂടി വരെ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിനെ നിസ്സാര ചെലവില്‍ കാര്‍ബണ്‍ നാനോഫൈബറുകളാക്കി മാറ്റാമെന്നാണ് പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും ബാറ്ററികളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് കാര്‍ബണ്‍ നാനോഫൈബര്‍. ഇത് തയാറാക്കാനുള്ള ഭീമമായ ചെലവാണ് ഇത്തരം ഉപകരണങ്ങളുടെ വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
എന്നാല്‍, പുതിയ സാങ്കേതികവിദ്യയിലൂടെ ഏതാനും വോള്‍ട്ട് വൈദ്യുതി ഉപയോഗിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡിനെ കാര്‍ബണ്‍ നാനോഫൈബറാക്കി മാറ്റാന്‍ കഴിയുമത്രെ.
നിലവില്‍ മണിക്കൂറില്‍ 10 ഗ്രാം ഫൈബറുകള്‍ മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതെങ്കിലും കൂടുതല്‍ ഗവേഷണങ്ങളിലൂടെ ഇത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഒപ്പം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമടക്കം വിവിധ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്‍െറ അമിത സാന്നിധ്യം അന്തരീക്ഷത്തില്‍നിന്ന് ഇല്ലാതാക്കാനും കഴിഞ്ഞേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.