റൊബോട്ട് വീണ്ടും മനുഷ്യനെ ‘കൊന്നു’

ഗുഡ്ഗാവ്: ടെര്‍മിനേറ്റര്‍ സിനിമയിലെന്ന പോലെ ‘ശരീര’ത്തില്‍നിന്ന് പുറത്തെടുത്ത ആയുധം കുത്തിയിറക്കി റൊബോട്ട് മനുഷ്യനെ കൊന്നു. ഗുഡ്ഗാവിലെ എസ്.കെ.എച്ച് മെറ്റല്‍സ് എന്ന കമ്പനിയിലാണ് ദാരുണസംഭവം. വരിതെറ്റി നീങ്ങിയ ലോഹപാളി ശരിയാക്കുന്നതിനിടെ രാംജി ലാല്‍ എന്ന യുവാവാണ് റൊബോട്ടിനാല്‍ കൊല്ലപ്പെട്ടത്. വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന റൊബോട്ടില്‍നിന്നുള്ള മൂര്‍ച്ചയേറിയ ബ്ളേഡ് വയറ്റില്‍ തുളച്ചുകയറുകയായിരുന്നു. 63 മനുഷ്യരും 39 റൊബോട്ടുകളും ജോലിചെയ്യുന്നതിനിടെയാണ് അപകടം. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. 
സ്വന്തമായി ഉയര്‍ത്തിയെടുക്കുന്ന ലോഹപാളികള്‍ വെല്‍ഡിങ് നടത്താന്‍ പ്രോഗ്രാം ചെയ്യപ്പെട്ട റൊബോട്ടായിരുന്നു ഇത്. പണി പുരോഗമിക്കുന്നതിനിടെ ബ്ളേഡുകളില്‍ ഒന്ന് സ്ഥാനം തെറ്റുകയായിരുന്നു. മെഷീന്‍െറ പിറകുവശത്തുനിന്ന് ശരിയാക്കാന്‍ രാംജി ലാല്‍ കുനിഞ്ഞപ്പോഴാണ് ബ്ളേഡ് തുളച്ചുകയറിയതെന്ന് ഒരു ജോലിക്കാരന്‍ പറഞ്ഞു. കമ്പനി മാനേജര്‍ക്കും കരാറുകാരനുമെതിരെ കേസെടുത്തു. ആറുമാസം മുമ്പാണ് രാംജി ലാല്‍ കമ്പനിയില്‍ എത്തിയത്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ജര്‍മനിയിലെ ഫോക്സ്വാഗണ്‍ കമ്പനിയിലും റൊബോട്ട് മനുഷ്യനെ ‘കൊന്നി’രുന്നു. അരികില്‍ നിന്ന ജീവനക്കാരനെ റൊബോട്ട് പിടിച്ച് ലോഹപാളിയോട് ചേര്‍ത്തമര്‍ത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.