100 മീറ്റർ ലോകചാമ്പ്യൻ കോൾമാന്​ വിലക്ക്​ കുറച്ച​ു; എന്നിട്ടും ടോകിയോ ഒളിമ്പിക്​സ്​ നഷ്​ടമാകും

വാഷിങ്​ടൺ: ഉത്തേജക മരുന്ന്​ നിയമങ്ങൾ ലംഘിച്ചതിന്​ ലഭിച്ച രണ്ടു വർഷ​ത്തെ വിലക്കുമായി പുറത്തിരിക്കുന്ന 100 മീറ്റർ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാന്​ ടോകിയോ ഒളിമ്പിക്​സിൽ കൊടുങ്കാറ്റാനാകില്ല. രണ്ടു വർഷത്തെ വിലക്ക്​ നീക്കാനാവശ്യപ്പെട്ട്​ നൽകിയ​​ അപ്പീലിൽ കോടതി ഇളവു നൽകിയെങ്കിലും അത്​ ആറു മാസ​ത്തേക്ക്​ മാത്രമായതോടെയാണ്​ പ​ങ്കെടുക്കാൻ അവസരം നഷ്​ടമായത്​. 2020 മേയ്​ 14 വരെയായിരുന്നു നേരത്തെ വിലക്കുകാലം. ആറു മാസം ഇളവു ലഭിച്ചതോടെ അത്​ നവംബർ 14 ആയി ചുരുങ്ങിയെങ്കിലും ഒളിമ്പിക്​സ്​ അതിനുള്ളിൽ അവസാനിക്കും. ജൂലൈയിലാണ്​ ഒളിമ്പിക്​സ്​ ആരംഭം. ആഗസ്റ്റ്​ എട്ടിന്​ അവസാനിക്കും.

തുടർച്ചയായ മൂന്നു തവണ ഉത്തേജക മരുന്ന്​ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്​ കഴിഞ്ഞ ഒക്​ടോബറിൽ കോൾമാന്​ അത്​ലറ്റിക്​സ്​ ഇന്‍റഗ്രിറ്റി യൂനിയൻ വിലക്ക്​ പ്രഖ്യാപിച്ചത്​. നേരത്തെ യു.എസ്​ ഏജൻസിയും താരത്തിന്​ വിലക്ക്​ പ്രഖ്യാപിക്കേണ്ടതായിരുന്നുവെങ്കിലും സാ​ങ്കേതികതയിൽ രക്ഷപ്പെടുകയായിരുന്നു. അതുവഴിയാണ്​ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണവുമായി ഒളിമ്പിക്​സ്​ ടിക്കറ്റുറപ്പിച്ചത്​. വിലക്ക്​ ഈ നവംബറിൽ അവസാനിക്കുന്നതിനാൽ അടുത്ത വർഷം നടക്കുന്ന ലോക ഇൻഡോർ, ഔട്ട്​ഡോർ ചാമ്പ്യൻഷിപ്പുകളിൽ പ​ങ്കെടുക്കാനാകും. 

Tags:    
News Summary - World Champ Christian Coleman to Miss Tokyo Olympics Despite Reduced Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT