വോൾവ്സിനെതിരെ ചെൽസിക്കായി ഹാട്രിക് നേടിയ കോൾ പാമർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ ഊട്ടിയുറപ്പിച്ച് ആഴ്സനലിന് ജയം. സണ്ടർലൻഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സ് തോൽപിച്ചത്. മാർട്ടിൻ സുബിമെൻഡി (42), വിക്ടർ ഗ്യോകെറെസ് (66, 90+3) എന്നിവർ സ്കോർ ചെയ്തു.
മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളിന് വോൾവ്സിനെ തകർത്തു. നീലപ്പടക്കായി കോൾ പാമർ ഹാട്രിക് നേടി. 13, 35 മിനിറ്റുകളിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച പാമർ 38ാം മിനിറ്റിലും ഗോൾ സ്വന്തമാക്കി.
ആസ്റ്റൻ വില്ലയെ 1-1ന് ബേൺമൗത്ത് തളച്ചപ്പോൾ ബേൺലിയെ 2-0ത്തിന് വെസ്റ്റ്ഹാമും ഫുൾഹാമിനെ 2-1നും എവർട്ടനും ന്യൂകാസിലിനെ 3-2ന് ബ്രെന്റ്ഫോഡും വീഴ്ത്തി. 25 മത്സരങ്ങളിൽ 56 പോയന്റുമായി ലീഡ് കൂട്ടി ആഴ്സനൽ. വില്ല (37) മൂന്നും ചെൽസി (43) അഞ്ചും സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.