ആലുവ: ചികിത്സക്കായി കേരളത്തിലെത്തിയ ഉഗാണ്ടൻ ബാലികയ്ക്ക് സാന്ത്വനവുമായി അവര ുടെ ദേശീയ ഫുട്ബാളറെത്തി. ഹൃദയ സംബന്ധിയായ ശസ്ത്രക്രിയക്ക് ആലുവ രാജഗിരി ആശുപത ്രിയിലെത്തിയ കുടുംബത്തെ കാണാനാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ മധ്യനിര താരം കെസിറോ ൻ കിസീറ്റോയെത്തിയത്.
ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ ചെറിയകട നടത്തുന്ന ജെറാൾഡ് ഒബ്വാനയും ഭാര്യ റേച്ചലും മകൾ ഇമ്മാനുവലക്ക് മികച്ച ചികിത്സതേടിയാണ് ആലുവയിലെത്തിയത്. രാജഗിരി ആശുപത്രിയിലെ ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഇമ്മാനുവലയുടെ ഹൃദയത്തിലെ സുഷിരങ്ങൾ അടക്കുകയും പൾമണറി വാൽവിലുണ്ടായ തകരാർ പരിഹരിക്കുകയും ചെയ്തു.
ഇതിനിടെയാണ് തെൻറ നാട്ടുകാർ ചികിത്സതേടി ഇവിടെയെത്തിയ കാര്യം ആശുപത്രി അധികൃതർ വഴി കിസിറ്റോ അറിയുന്നത്. ഉഗാണ്ടൻ ദേശീയ ടീമംഗം കൂടിയായ താരം ഉടൻ ആശുപത്രിയിലെത്തി നാട്ടുകാരെ കണ്ട് ആശ്വാവാക്കുകൾ പകർന്നു. അവിചാരിതമായെത്തിയ താരത്തിെൻറ കൂടികാഴ്ചയിൽ ഇമ്മാനുവലും കുടുംബവും ഹാപ്പിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.