ആസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലിന് വധു ഇന്ത്യക്കാരി
ആസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലിന് വധുവായി ഇന്ത്യക്കാരി. വിനി രമൺ എന്ന ഇന ്ത്യൻ വംശജയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മാക്സ്വെൽ തന്നെയാണ് തെൻറ ഇൻസ്റ്റഗ്രാം പേജിലൂടെ പുറംലോക ത്തെ അറിയിച്ചത്. .
ക്രിക്കറ്റ് കരിയറിൽ വലിയ വില്ലനാകേണ്ടി വരുമായിരുന്ന രോഗാവസ്ഥയിൽ നിന്നുള്ള തെൻറ ത ിരിച്ചുവരവിന് കാരണക്കാരി വിനിയാണെന്ന് മാക്സ്വെൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ താരം മാനസികാരോഗ്യം വീണ്ടെട ുക്കുന്നതിെൻറ ഭാഗമായി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരുന്നു. കാമുകിയായ വിനിയാണ് തെൻറ പെരുമാറ്റത്തി ൽ വന്ന മാറ്റങ്ങൾ കണ്ടെത്തി ചികിത്സയെടുക്കാൻ ഉപദേശിച്ചതെന്ന് താരം പറഞ്ഞു. മാനസികമായി വളരെ മോശം സാഹചര്യത്തില ൂടെ കടന്നുപോവുേമ്പാൾ വിനി എല്ലാം സഹിച്ച് തെൻറ കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈയ്യിലേറ്റ പരിക്ക് കാരണം ആസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പുറത്തായ മാക്സ്വെൽ നിലവിൽ എട്ട് ആഴ്ചയോളം ബാറ്റേന്താൻ സാധിക്കാത്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.