പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ സത്യവാൻ രമേശ് കുമാർ (സെന്റ് തോമസ് കോളജ് തൃശൂർ)
കുന്നംകുളം: 57ാമത് കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും തൃശൂര്‍ സെന്റ് തോമസ് കോളജ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. 51 പോയിന്റുമായാണ് നിലവിലെ ചാമ്പ്യൻമാരായ സെന്റ് കിരീടത്തിലേക്ക് കുതിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനത്തും പാലക്കാട് വിക്ടോറിയ മൂന്നാം സ്ഥാനത്തുമുണ്ട്.
വനിത വിഭാഗത്തില്‍ 36 പോയന്റോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് മുന്നേറുന്നത്. തൊട്ടു പിറകില്‍ തൃശൂര്‍ വിമല കോളജും മൂന്നാം സ്ഥാനത്ത് പാലക്കാട് മേഴ്സി കോളജുമാണ്.
കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലാണ് കായിക മാമാങ്കം അരങ്ങേറുന്നത്. ആവേശകരമായ രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പൂർത്തിയായപ്പോൾ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. 4x 400 മീറ്റർ റിലേയില്‍ മൂന്ന് മിനിറ്റ് 55.39 സെക്കന്റ് എന്ന പുതിയ മീറ്റ് റെക്കോർഡും പിറന്നു. കോഴിക്കോട് ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ടീമാണ് റെക്കോര്‍ഡിനര്‍ഹരായത്.
20 കിലോമീറ്റർ വനിത വിഭാഗം നടത്തത്തില്‍ പാലക്കാട് മേഴ്സി കോളജിലെ വി.ബി. നയനയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് വിക്ടോറിയ കോളജിലെ എസ്. ഷാഹുലും പുതിയ മീറ്റ് റെക്കോര്‍ഡിട്ടു. മേള വെള്ളിയാഴ്ച സമാപിക്കും. സമാപനത്തിൽ ആണ്-പെണ് വിഭാഗങ്ങളിലായി 20ഓളം ഫൈനലുകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.