മരുന്നടി: ടോക്യോ ഒളിമ്പിക്സിൽ റഷ്യ പുറത്താകുേമാ?
ടോക്യോ: ടോക്യോ ഒളിമ്പിക്സ് അടുത്തെത്തി നിൽക്കെ റഷ്യയെ വിടാതെ വിലക്കുഭീഷണി. ലോക ഉത്തേജക വിരുദ്ധ സമിതി ( വാഡ)യാണ് റഷ്യൻ അത്ലറ്റിക് താരങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരിയിൽ റഷ്യ ‘വാഡ’ക്ക് കൈമ ാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളിൽ കൃത്രിമത്വം ഏറെയാണെന്നും മൂന്നാഴ്ചക്കകം കൃത്യമായ റിപ്പേ ാർട്ട് നൽകണമെന്നുമാണ് നിർദേശം.
2015 മുതൽ വിലക്കു നേരിടുന്ന റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ‘വാഡ’ കുറ്റമുക്തരാക്കിയിരുന്നു. ഇതോടെ, വീണ്ടും ലോകവേദികളിൽ അവസരം ലഭിച്ചെങ്കിലും പുതിയ നീക്കം കടുത്ത തിരിച്ചടിയാകും. വീണ്ടും നൽകുന്ന റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ റഷ്യയെ 2020ലെ ടോക്യോ ഒളിമ്പിക്സിൽനിന്ന് വിലക്കുമെന്നാണ് സൂചന. ഒളിമ്പിക് വേദികളിൽ അമേരിക്കക്കും ചൈനക്കും വലിയ ഭീഷണിയാകാറുള്ള റഷ്യക്ക് ഇതോടെ അത്ലറ്റിക് താരങ്ങളെ മത്സരിപ്പിക്കാനാകില്ല.
മോസ്കോ ലബോറട്ടറിയിൽ പരിശോധന നടത്തിയ ഫലങ്ങളിലാണ് ഗുരുതരമായ പിശകുകൾ ‘വാഡ’ കണ്ടുപിടിച്ചത്. സർക്കാർ ഒത്താശയോടെയാണ് മോസ്കോ ലബോറട്ടറിയിൽ ഉത്തേജക പരിശോധന ഫലങ്ങൾ തയാറാക്കുന്നതെന്നാണ് ആരോപണം. ഇതുപക്ഷേ, സർക്കാർ വൃത്തങ്ങൾ നിഷേധിക്കുന്നു. മൂന്നാഴ്ചക്കകം ബന്ധപ്പെട്ട ഏജൻസിക്ക് റിപ്പോർട്ട് നൽകുമെന്ന് റഷ്യൻ സമിതി ചെയർമാൻ അലക്സാണ്ടർ ഇവ്ലേവ് പറഞ്ഞു.
തുടർച്ചയായ രണ്ടാം തവണയും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽനിന്ന് റഷ്യ പുറത്താണ്. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷനാണ് വിലക്ക് നീട്ടുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. നാലു ദിവസം മാത്രം ശേഷിക്കെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.