Posted On
date_range Updated On
date_range വനിത ഹോക്കി ലീഗ്: ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് വമ്പൻ തോൽവി
ജൊഹാനസ്ബർഗ്: ലോക ഹോക്കി ലീഗ് സെമിഫൈനലിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് വമ്പൻ തോൽവി. ക്വാർട്ടർ ഫൈനലിൽ 4-1നാണ് ഇന്ത്യയെ ഇംഗ്ലണ്ട് തകർത്തുവിട്ടത്. ആറാം മിനിറ്റിൽതന്നെ ഇംഗ്ലണ്ട്, ഇന്ത്യയുടെ വല കുലുക്കി. ഗിസലെ ആൻസലിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ, അലക്സ് ഡാൻസൺ (13) ഗോൾ നേടി. തിരിച്ചുവരാൻ ശ്രമിച്ച ഇന്ത്യയുടെ ശ്രമങ്ങൾ തടഞ്ഞ് 42, 60 മിനിറ്റുകളിൽ ഇംഗ്ലണ്ട് ലീഡ് വർധിപ്പിച്ചു. ഇന്ത്യയുടെ ആശ്വാസ ഗോൾ 42ാം മിനിറ്റിൽ ഗുർജിത്ത് കൗറിൽ നിന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.