ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ഹോ​ക്കി മ​ത്സ​ര​ത്തി​ൽ​ നി​ന്ന്

ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ജ​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന്റെ മൂ​ന്ന് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട കാ​ത്തി​രി​പ്പ് തു​ട​രും. പൂ​ൾ ഡി-​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 4-2നാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് വി​ജ​യം. ഇ​തോ​ടെ ബു​ധ​നാ​ഴ്ച പാ​കി​സ്താ​നെ​തി​രെ ന​ട​ക്കു​ന്ന പൂ​ളി​ലെ മൂ​ന്നാ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക​മാ​യി. ജ​യി​ക്കു​ക​യോ സ​മ​നി​ല പി​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​നും സം​ഘ​ത്തി​നും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ക്കാം. തു​ട​ർ​ച്ച​യാ​യ ര​ണ്ട് ജ​യ​ങ്ങ​ളു​മാ​യി ഇം​ഗ്ല​ണ്ട് (6) മു​ന്നേ​റി​യി​ട്ടു​ണ്ട്.

ക​ളി‍യു​ടെ 13ാം മി​നി​റ്റി​ൽ നി​ക്കോ​ളാ​സ് ബ​ൻ​ഡു​റാ​ക് ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തു. എ​ന്നാ​ൽ, തി​രി​ച്ചു​വ​ന്ന നാ​യ​ക​ൻ ഹ​ർ​മ​ന്റെ​യും (16) ദി​ൽ​പ്രീ​ത് സി​ങ്ങി​ന്റെ​യും (24) ഗോ​ളു​ക​ളി​ൽ ഇ​ന്ത്യ ഒ​ന്നാം പ​കു​തി സ്വ​ന്ത​മാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ സ്റ്റു​വ​ർ​ട്ട് റു​ഷ്മി​യ​റും (38) ഹെൻറി ക്രോ​ഫ്റ്റും ബ​ൻ​ഡു​റാ​കും (54) ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​ന് ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ. പാ​കി​സ്താ​ന് ഒ​രു പോ​യ​ന്റേ​യു​ള്ളൂ.

വ​നി​ത​ക​ൾ ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യോട്

വ​നി​ത ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ചൊ​വ്വാ​ഴ്ച ര​ണ്ടാം മ​ത്സ​ര​ത്തി​ന്. പൂ​ൾ ഡി ​പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് എ​തി​രാ​ളി​ക​ൾ. ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ചൈ​ന​യെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 2-2 എ​ന്ന സ്കോ​റി​ന് സ​മ​നി​ല​യി​ൽ ത​ള​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ വി​ജ​യം നേ​ടി പൂ​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യം. ഇം​ഗ്ല​ണ്ടി​നോ​ട് 4-0ന് ​പ​രാ​ജ​യ​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ടൂ​ർ​ണ​മെ​ന്റി​ൽ നി​ല​നി​ൽ​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.