പുരുഷ ഹോക്കി: ബംഗ്ലാദേശിനെയും മുക്കി ഇന്ത്യ; സെമിയിൽ പാകിസ്താൻ
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ തങ്ങളുടെ അവസാന പൂൾ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 10-0ത്തിന് തകർത്തു. ഗ്രൂപ് ഘട്ടത്തിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ പൂൾ എ ജേതാക്കളായാണ് ഇന്ത്യ സെമിഫൈനലിലുള്ളത്. ഒക്ടോബർ ഒന്നിന് നടക്കുന്ന സെമിയിൽ പാകിസ്താനാണ് എതിരാളികൾ.
ബംഗ്ലാദേശിനെതിരെ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ് (27, 40, 45) മൂന്ന് പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഹീറോയായി. മുന്നേറ്റ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഷിലാനന്ദ് ലാക്ര (44, 45) രണ്ട് ഗോൾ നേടി. അഭിഷേക് (3), ജുഗ്‌രാജ് സിങ് (22, സുഖ്‌ജീത് സിങ് (32), സഞ്ജയ് (59),മൻദീപ് സിങ് (60) എന്നിവർ ഓരോ ഗോളും നേടി പട്ടിക തികച്ചു.
അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യക്ക് 15 പോയന്റുണ്ട്. മറ്റൊരു സെമിയിൽ മലേഷ്യയെ ദക്ഷിണ കൊറിയ നേരിടും. വനിതകളും സെമിയിലുണ്ട്. ഇവർ ബുധനാഴ്ച ഫൈനൽ തേടി ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.