Posted On
date_range Updated On
date_range വനിത ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം
ലണ്ടൻ: വനിത ലോകകപ്പിെൻറ ഗ്രൂപ് ഘട്ടത്തിൽ അയർലൻഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ വനിതകൾ നിർണായകമായ മൂന്നാം മത്സരത്തിൽ അമേരിക്കയെ നേരിടും. മത്സരത്തിൽ സമനിലയെങ്കിലും പിടിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ സാധിക്കൂ. ലീഡ് നേടിയ ശേഷം ലോക രണ്ടാം നമ്പറുകാരായ ഇംഗ്ലണ്ടിനോട് 1-1ന് സമനില വഴങ്ങിയ ഇന്ത്യയെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു െഎറിഷ് പട തോൽപിച്ചത്.
നാലു ഗ്രൂപ്പുകളിലെയും ജേതാക്കൾ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടുേമ്പാൾ ക്രോസ് ഒാവർ പോരാട്ടങ്ങളിലൂടെയാണ് മറ്റ് നാല് ക്വാർട്ടർ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. ഗ്രൂപ്പുകളിലെ രണ്ട്, മൂന്ന് സ്ഥാനക്കാരാണ് ക്രോസ് ഒാവറിൽ ഏറ്റുമുട്ടുക. ഒരു സമനിലയും തോൽവിയുമായി നിലവിൽ ഗ്രൂപ് ‘ബി’യിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.ക്വാർട്ടർ ബെർത്ത് സ്വന്തമാക്കാൻ ഇന്ത്യക്ക് ജയമോ സമനിലയോ കൂടിയേ തീരൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.