Posted On
date_range Updated On
date_range വനിത ലോകകപ്പ് ഹോക്കി: ഇന്ത്യ സെമി കാണാതെ പുറത്ത്
ലണ്ടൻ: വനിത ലോകകപ്പ് ഹോക്കി ടൂർണമെൻറിൽ ഇന്ത്യ സെമി കാണാതെ പുറത്തായി. വ്യാഴാഴ്ച നടന്ന വാശിയേറിയ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് അയർലൻഡ് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഹോക്കിയുടെ സെമിയിൽ പ്രവേശിച്ചു. സ്കോർ: 3-1.
മുഴുവൻ സമയത്ത് മത്സരം ഗോൾ രഹിത സമനിലയായതിനെത്തുടർന്ന് വിജയികളെ നിശ്ചയിക്കാനായി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇന്ത്യൻ താരങ്ങളിൽ റീന കോക്കറിന് മാത്രമാണ് െഎറിഷ് ഗോളി ആയിഷ മക്ഫെറനെ മറികടക്കാനായുള്ളൂ. സെമിയിൽ അയർലൻഡ്, സ്പെയിനിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.