Posted On
date_range Updated On
date_range ലോക ഹോക്കി ലീഗ്: ഇന്ത്യൻ വനിതകൾ സെമിയിൽ
വെസ്റ്റ് വാൻകൂവർ (കാനഡ): ലോക ഹോക്കി വനിത ലീഗ് രണ്ടാം റൗണ്ടിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യൻ വനിത ടീം സെമിഫൈനലിൽ. പൂൾ എയിൽ ബെലറൂസിനെ 1-0ത്തിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ സെമിയിൽ ഇടം കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചിരുന്നു. വന്ദന കടാരിയയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 26ാം മിനിറ്റിൽ ഫീൽഡ് ഗോളിലാണ് താരം ഇന്ത്യയെ മുന്നിലെത്തിക്കുന്നത്. ആദ്യ ക്വാർട്ടറിൽ ഇരു ടീമുകൾക്കും നിർണായകമായ പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലൂം ഗോളാക്കിമാറ്റിയില്ല. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയെ ഗോൾകീപ്പർ സവിതയുടെ പ്രകടനം കൂടിയാണ് വിജയത്തോടെ സെമിയിലേക്ക് കടത്തിയത്. ബെലറൂസിെൻറ നിരവധി ഷോട്ടുകൾ താരം തടത്തിട്ടു. മൂന്നാം ക്വാർട്ടറിൽ മൂന്ന് പെനാൽറ്റി കോർണറുകൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഏപ്രിൽ എട്ടിനാണ് സെമിഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.