ദേശീയ വനിതാ ഹോക്കി താരം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഡല്‍ഹി: ദേശീയ വനിത ഹോക്കി താരം ജ്യോതി ഗുപ്തയെ (20)റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഹരിയാണയിലെ രേവാരിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് ചാടി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ജ്യോതി ഗുപ്‌ത. കഴിഞ്ഞ വർഷം വലൻസിയയിൽ നടന്ന അന്താരാഷ്ട്ര ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്കായി കളിച്ചിരുന്നു.

മഹാറിഷി ദയാനന്ദ് യൂനിവേഴ്‌സിറ്റിയിലേക്ക് പോകുകയാണെന്ന് പറഞാണ് ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് വിളിച്ചപ്പോള്‍ ബസ് കിട്ടാത്തതിനാലാണ് വൈകുന്നതെന്നാണ് ജ്യോതി പറഞ്ഞത്. രാത്രി പത്ത് കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അമ്മ വിളിച്ചപ്പോളാണ് മരണവിവരം റെയില്‍വേ പൊലീസ് അറിയിക്കുന്നത്.

 

   


 

Tags:    
News Summary - Woman hockey player Jyoti Gupta found dead in front of train-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.