അ​സ്​​ല​ൻ​ഷ ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ അ​യ​ർ​ല​ൻ​ഡി​നോ​ടും തോ​ൽ​വി 

ഇപോ (മ​​ലേ​ഷ്യ): സു​ൽ​ത്താ​ൻ അ​സ്​​ല​ൻ​ഷ ഹോ​ക്കി ടൂ​ർ​ണ​മ​​​െൻറി​ലെ അ​വ​സാ​ന പൂ​ൾ മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക്​ തോ​ൽ​വി. അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ 3-2​നാ​ണ്​ അ​യ​ർ​ല​ൻ​ഡ്​ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​ത്.

ആ​ദ്യ ര​ണ്ട്​ ക്വാ​ർ​ട്ട​റി​ലും മു​ന്നി​ട്ടു​നി​ന്ന​തി​ന്​ ശേ​ഷ​മാ​യി​രു​ന്നു​ ഇ​ന്ത്യ ക​ളി കൈ​വി​ട്ട​ത്. 10ാം മി​നി​റ്റി​ൽ ത​ന്നെ ര​മ​ൺ​ദീ​പ്​ സി​ങ്ങി​​​​െൻറ​ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ​യാ​ണ്​ ആ​ദ്യം സ്​​കോ​ർ ചെ​യ്​​ത​ത്. എ​ന്നാ​ൽ, 24ാം മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ച്​ അ​യ​ർ​ല​ൻ​ഡ് (ഷെ​യ്​​ൻ ഡോ​ണോ​ഗോ) ഒ​പ്പം പി​ടി​ച്ചു.

26ാം മി​നി​റ്റി​ൽ അ​മി​ത്​ ​രോ​ഹി​ദാ​സ്​ ഇ​ന്ത്യ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​യ​ർ​ല​ൻ​ഡ്​ വീ​ണ്ടും സ​മ​നി​ല ക​ണ്ടെ​ത്തി (സീ​ൻ മ​റെ). ഒ​ടു​വി​ൽ 42ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തെ ഞെ​ട്ടി​പ്പി​ച്ച്​ ലീ ​കോ​ൾ അ​നാ​യാ​സം ഗോ​ൾ നേ​ടി​യ​തോ​ടെ നീ​ല​പ്പ​ട​ക്കെ​തി​രെ അ​യ​ർ​ല​ൻ​ഡ്​ വി​ജ​യം ഉ​റ​പ്പി​ച്ചു. ശ​നി​യാ​ഴ്​​ച​ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ആ​സ്​​ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Sultan Azlan Shah Cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.