Posted On
date_range Updated On
date_range അസ്ലൻഷാ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്ക് തോൽവി
ഇപ്പോ (മലേഷ്യ): അസ്ലൻഷാ ഹോക്കി ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജൻറീന 3-2ന് കീഴടക്കി. ഡ്രാഗ് ഫ്ലിക്കർ സ്പെഷലിസ്റ്റ് ഗോൺസാലോ പീലാർട്ടിെൻറ ഹാട്രിക് ഗോളിലായിരുന്നു (13, 23, 33മിനിറ്റ്) അർജൻറീനയുടെ ജയം. ഇന്ത്യക്കായി അമിത് രോഹിദാസ് (24, 32) പെനാൽറ്റി കോർണറിലൂടെ ഇരട്ട ഗോൾനേടി.
കനത്ത മഴയെ തുടർന്ന് അവസാന ക്വാർട്ടറിൽ പത്ത് മിനിറ്റോളം കളി മുടങ്ങി. മഴമാറിയ ശേഷം കളി തുടർന്നെങ്കിലും പത്തുപേരുമായാണ് ഇന്ത്യ പൂർത്തിയാക്കിയത്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.