Posted On
date_range Updated On
date_range അസ്ലൻഷ ഹോക്കി: ആസ്ട്രേലിയ ചാമ്പ്യന്മാർ; ഇന്ത്യക്ക് അഞ്ചാം സ്ഥാനം
ഇൗപൗ (മലേഷ്യ): ഇംഗ്ലണ്ടിനെ 2-1ന് തോൽപിച്ച് ആസ്ട്രേലിയക്ക് അസ്ലൻഷാ ഹോക്കിയിൽ പത്താം കിരീടം. തുടർച്ചയായി ആറാം ഫൈനലിനിറങ്ങിയ ഒാസീസ് കഴിഞ്ഞ വർഷത്തെ കിരീട നഷ്ടം വീണ്ടെടുത്താണ് മടങ്ങിയത്. െബ്ലയ്ക് ഗോവേഴ്സ്, ലച്ലാൻ ഷാപ് എന്നിവരാണ് സ്കോർ ചെയ്തത്.
ടൂർണമെൻറിലെ സ്ഥാന നിർണയ മത്സരത്തിൽ അയർലൻഡിനെ 4-1ന് തോൽപിച്ച് ഇന്ത്യ അഞ്ചാമതായി. വരുൺ കുമാർ (5, 32) രണ്ടു ഗോളുകൾ നേടിയപ്പോൾ, ഷിലാനാദ് ലാക്റ (28), ഗുർജന്ത് സിങ് (37) എന്നിവർ ഒാരോ ഗോൾ വീതം നേടിയാണ് ഇന്ത്യൻ പട്ടിക പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.