???????? ???

സംസ്ഥാന സീനിയർ​ ഹോക്കി: കണ്ണൂരിനും സായി കൊല്ലത്തിനും ​കിരീടം

കൊ​ല്ലം: സം​സ്ഥാ​ന സീ​നി​യ​ർ ഹോ​ക്കി പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ൽ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ക​ണ്ണൂ​രി​ന്​ കി​രീ​ടം. ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ 60 മി​നി​റ്റും നി​റ​ഞ്ഞു​ക​ളി​ച്ച ഇ​രു​ടീ​മും ഗോ​ള​ടി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ 1-0നാ​ണ്​ ക​ണ്ണൂ​ർ വി​ജ​യി​ച്ച​ത്.

പെ​നാ​ൽ​റ്റി​യു​ടെ ആ​ദ്യ മൂ​ന്ന്​ അ​വ​സ​ര​ങ്ങ​ളും ഇ​രു​ടീ​മും പു​റ​ത്തേ​ക്ക്​ അ​ട​ച്ചു​ക​ള​ഞ്ഞു. നാ​ലാം അ​വ​സ​​​രത്തിൽ ഗോ​ളി​യെ ക​ബ​ളി​പ്പി​ച്ച്​ സ​മ​ർ​ഥ​മാ​യി പോ​സ്​​റ്റി​ലേ​ക്ക്​ പ​ന്ത്​ കോ​രി​യി​ട്ട ജോ​ബി​ൻ വി​ജ​യാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ചു. 
 
സാ​യി കൊ​ല്ലം ടീം
 

വ​നി​ത​ ഫൈ​ന​ലി​ൽ സാ​യി കൊ​ല്ലം 5-0ന്​ ​തി​രു​വ​ന​ന്ത​പു​ര​െ​ത്ത തോ​ൽ​പി​ച്ചു. ആ​തി​ര,ആ​ര്യ, അ​ർ​ച്ച​ന, ഹ​രി​ത, രേ​വ​തി എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള പു​രു​ഷ​ന്മാ​രു​ടെ മ​ത്സ​ര​ത്തി​ൽ കൊ​ല്ലം 3-1ന്​ ​ഇ​ടു​ക്കി​യെ​യും വ​നി​ത​കളിൽ തൃ​ശൂ​ർ 3-1ന്​ ​എ​റ​ണാ​കു​ള​ത്തെ​യും തോ​ൽ​പി​ച്ചു.
Tags:    
News Summary - state senior hockey championship -,Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.