Posted On
date_range Updated On
date_range സെന ക്വാര്‍ട്ടറില്‍
മക്കാവു: ടോപ് സീഡ് ഇന്ത്യയുടെ സൈന നെഹ്വാള്‍ മക്കാവു ഓപണ്‍ ഗ്രാന്‍റ് പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇന്ത്യയുടെ പി. കശ്യപും മനു അത്രി- ബി. സുമീത് റെഡ്ഡി സഖ്യവും ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായി.
ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യാ അയുസ്റ്റിനെയാണ് സൈന പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ അടിയറവുപറഞ്ഞ സൈന തുടര്‍ന്ന് രണ്ട് ഗെയിമും സ്വന്തമാക്കി ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍: 17-21, 21-18, 21-12. ചൈനയുടെ സാങ് യിമാനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി. ചൈനീസ് തായ്പേയുടെ ലിന്‍ യു ഹ്സൈയിനോട് ഏകപക്ഷീയമായി രണ്ടു ഗെയിമുകളും അടിയറവെച്ചാണ് കശ്യപ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.