Posted On
date_range Updated On
date_range റാണി രാംപാൽ ഇന്ത്യൻ പതാകയേന്തും
ജകാർത്ത: ഏഷ്യൻ ഗെയിംസ് സമാപനച്ചടങ്ങിൽ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്രയാണ് സമാപനച്ചടങ്ങിലെ പതാകവാഹകയെ പ്രഖ്യാപിച്ചത്.
നേരത്തേ, ഉദ്ഘാടന ചടങ്ങിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയായിരുന്നു പതാകയേന്തിയിരുന്നത്. ഇന്ത്യൻ സംഘത്തിലെ 550ഒാളം അത്ലറ്റുകൾ നാട്ടിലേക്ക് മടങ്ങിയതോടെ, നിലവിൽ ജകാർത്തയിലുള്ളവരിൽ നിന്നാണ് റാണിയെ തിരഞ്ഞെടുത്തത്. റാണി നയിച്ച ഹോക്കി ടീം വെള്ളി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.