Posted On
date_range Updated On
date_range ഹോക്കി കിരീടം സൈനികര്‍ക്ക്
ബംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് നേടിയ കിരീടം ഉറി ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്കും കുടുംബത്തിനും സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ ശ്രീജേഷ്. രാജ്യാതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്നും ക്വാലാലംപുരില്‍നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി 11.45ഓടെ എത്തിയ ടീമിനെ സ്വീകരിക്കാന്‍ ഹോക്കി ഫെഡറേഷന്‍ അധികൃതരും മുന്‍ താരങ്ങളുമെല്ലാം എത്തിയിരുന്നു. വൈകാതെ ചതുര്‍രാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനം ആരംഭിക്കുമെന്ന് മലയാളി താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.